19 January Saturday

നോർത്ത് അമേരിക്ക ഇന്ത്യ പ്രസ് ക്ലബ് മാധ്യമ പുരസ്‌കാരത്തിന്‌ ഇന്ന്‌ കൂടി അപേക്ഷിക്കാം ; പുരസ്‌ക്കാര സമർപ്പണം ജനുവരിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 30, 2018

വടക്കേ അമേരിക്കയിലെ മലയാള മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) മലയാളി  മാധ്യമപ്രവർത്തകർക്ക് നൽകുന്ന 'മാധ്യമശ്രീ' , 'മാധ്യമരത്ന' ഉൾപ്പെടെയുള്ള 12 പുരസ്‌കാരങ്ങൾക്ക് നോമിനേഷനുകള്‍ സമര്‍ പ്പിക്കാനുള്ള സമയം നവംബര്‍ 30ന്‌  അവസാനിക്കും .മാധ്യമശ്രീക്കും മറ്റ് പുരസ്കാരങ്ങള്‍ക്കും . അപേക്ഷകള്‍ സമര്‍പ്പിക്കുന്നതില്‍ മികച്ച പ്രതികരണമാണ്‌ മലയാള മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ചിട്ടുള്ളത്‌ . നോമിനേഷനുള്ള തീയതി നീട്ടുകയില്ലെന്ന്‌ ഇന്ത്യ പ്രസ്സ് ക്ളബ് ഭാരവാഹികള്‍ അറിയിച്ചു.

മാധ്യമ-സാഹിത്യ രംഗത്തെ പ്രമുഖരായ   ഡോ: ബാബു പോൾ , തോമസ് ജേക്കബ്, കെ,എം റോയ് , ഡോ: എം.വി പിള്ള , അലക്സാണ്ടർ സാം എന്നിവരാണ് ജൂറി അംഗങ്ങൾ .  അഞ്ചാമത് മാധ്യമശ്രീ പുരസ്‌കാര ജേതാവിന് ഒരു ലക്ഷം രൂപയും , പ്രശംസാഫലകവും , മാധ്യമ രത്‌ന  പുരസ്‌കാര ജേതാവിന് 50000 രൂപയും , പ്രശംസാഫലകവും ലഭിക്കും. കൂടാതെ   വിവിധ മേഖലകളിൽ മികവ് തെളിയിച്ച 10  മാധ്യമപ്രവർത്തകർക്കും  പുരസ്‌കാരങ്ങൾ നൽകും. 25000 രൂപയും പ്രശംസാഫലകവുമാണ് ഇവർക്ക് ലഭിക്കുക.

മികച്ച  മാധ്യമപ്രവർത്തകൻ ( അച്ചടി  ദൃശ്യ/ ഓൺലൈൻ മാധ്യമങ്ങൾ  - 2 പേർക്ക്   ) , മികച്ച വാർത്ത -  ( അച്ചടി/ ദൃശ്യ/ ഓൺലൈൻ മാധ്യമങ്ങൾ- 2 പേർക്ക്)  , മികച്ച ക്യാമറാമാൻ ( ദൃശ്യ മാധ്യമം )  , മികച്ച ഫോട്ടോഗ്രാഫർ ( അച്ചടി) , മികച്ച വാർത്ത അവതാരകൻ/ അവതാരക , മികച്ച അന്വേഷണാത്മക വാർത്ത (2 പേർക്ക് )  (അച്ചടി-ദൃശ്യ-ഓൺലൈൻ  മാധ്യമങ്ങൾ)   , മികച്ച യുവമാധ്യമ പ്രവർത്തകൻ/ പ്രവർത്തക എന്നിവർക്കാണ് ഈ പുരസ്‌കാരങ്ങൾ നൽകുക. 

 മാധ്യമപ്രവർത്തകർക്കു സ്വന്തമായും  , മികച്ച മാധ്യമപ്രവർത്തകർക്ക് വേണ്ടി പൊതുജനങ്ങൾക്കും നോമിനേഷനുകൾ സമർപ്പിക്കാം. നോമിനേഷൻ ഫോമുകൾ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ വെബ്സൈറ്റ് ആയ www.indiapressclub.org യിൽ ലഭ്യമാണ് . പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ പത്രവാർത്തകളോ, ഫോട്ടോകളോ, വീഡിയോകളോ ഉൾപ്പെടെ Manoj Jacob, Co-ordinator ,V/192 A,  Panad Road, Thattampady, Karumalloor P.O  Aluva, Kerala - 683 511,  എന്ന വിലാസത്തിൽ അയക്കുകയോ , mail@indiapressclub.org ലേക്ക് ഇമെയിൽ അയക്കുകയോ ചെയ്യാം.

മലയാളി മാധ്യമ പ്രവർത്തകർക്ക്  ഇന്ത്യ പ്രസ് ക്ലബ് നൽകുന്ന പുരസ്‌കാരങ്ങൾ  ജനുവരി 13 ഞായറാഴ്ച വൈകീട്ട് 6ന്‌  കൊച്ചിയിലെ ബോൾഗാട്ടി പാലസ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് മാധ്യമശ്രീ പുരസ്‌കാര കമ്മറ്റി ചെയർമാൻ മാത്യു വർഗ്ഗീസ് , ചീഫ് കൺസൽട്ടൻറ് ജോർജ് ജോസഫ് എന്നിവർ പറഞ്ഞു.
 


പ്രധാന വാർത്തകൾ
Top