19 July Thursday

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ പ്രഥമ സാഹിത്യ പുരസ്കാരം രതീദേവിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Aug 20, 2017

ചിക്കാഗോ > ഇന്ത്യ പ്രസ് ക്ലബ്ബ്‌ ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ സാഹിത്യ പുരസ്കാരം രതീദേവിക്ക് . 'മേരി മഗ്ദലീനയുടെയും (എന്റെയും) പെണ്‍ സുവിശേഷം' എന്ന മലയാളം നോവലിനാണ് പുരസ്കാരം. ആഗസ്റ്റ് 25 ന് ചിക്കാഗോ ഇറ്റസ്കയിലെ ഹോളിഡേ ഇന്നില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ പുരസ്കാരം സമ്മാനിക്കുമെന്നു പ്രസ് ക്ളബ് ലിറ്റററി കമ്മറ്റി ചെയര്‍ രാജു പള്ളത്ത്, കമ്മിറ്റി അംഗങ്ങളായ ജോസ് കാടാപുറം, ജെ. മാത്യൂസ് എന്നിവര്‍ അറിയിച്ചു.

'ദി ഗോസ്പല്‍ ഓഫ് മെരി മഗ്ദലന്‍ ആന്‍ഡ് മീ' എന്ന ഇംഗ്ളീഷ് നോവല്‍ 2014 ലെ മാന്‍ ബുക്കര്‍ പ്രെസിനു പരിഗണിക്കപ്പെട്ടിരുന്നു. 500 ല്‍ അധികം ആധികാരിക ഗ്രന്ഥങ്ങള്‍ മനനം ചെയ്ത് 10 വര്‍ഷം കൊണ്ട് എഴുതി പൂര്‍ത്തികരിച്ചതാണിതാണ്  പുസ്തകം. ഫ്രാങ്ക്ഫര്‍ട്ട് ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവലിനു വേണ്ടി മലയാള ഭാഷയില്‍ നിന്നും മികച്ച 98 കൃതികള്‍ തെരഞ്ഞുടുത്തതില്‍ ഈ നോവലും ഉണ്ടായിരുന്നു.

രതീദേവി നാഗ്പൂര്‍ യുണിവേസിറ്റിയില്‍ നിന്നും നിയമ പഠനത്തിനു ശേഷം മനുഷാവകാശ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ജയില്‍ അറകളിലെ സ്ത്രീ തടവകാര്‍ക്ക് നേരെ നടക്കുന്ന ലൈലംഗിക ആക്രമണങ്ങള്‍ തടയാന്‍ സജീവമായിപ്രവര്‍ത്തിച്ചു. കെ. വേണു സെക്രട്ടറി ആയിരുന്ന സാംസ്കാരിക നവോഥാന വേദിയുടെ സംസ്ഥാന പ്രസിഡണ്ട് ആയിരുന്നു. അദേഹത്തിന്റെ സമീക്ഷ എന്ന പത്രത്തിലെ കോളമിസ്റ്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഖിലേന്ത്യാ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (എ.ഐ.എസ്.എഫ്) ഇന്ത്യന്‍ പീപ്പിള്‍സ് തീയേറ്റര്‍ അസോസിഷന്‍, (ഐ.പി.ടി.എ) എന്നിവയുടെ സംസ്ഥാന കമ്മറ്റി അംഗമായിരുന്നു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top