24 September Monday

കേളി ഉമ്മുല്‍ ഹമാം ഏരിയ ഇഫ്‌താര്‍ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 8, 2018

റിയാദ് > കേളി കലാസാംസ്‌കാരികവേദി ഉമ്മുല്‍ ഹമാം ഏരിയയുടെ നേതൃത്വത്തില്‍ ജനകീയ ഇഫ്‌താര്‍ സംഘടിപ്പിച്ചു. വെള്ളിയാഴ്‌ച ഒലയ ടെന്റ് പാര്‍ക്കില്‍ വെച്ച് നടത്തിയ ഇഫ്‌താറില്‍ സമൂഹത്തിലെ നാനാതുറകളില്‍ നിന്നായി തൊഴിലാളി സമൂഹവും, എംബസി ഉദ്യോഗസ്ഥരും കുടുംബങ്ങളും അടക്കം അറുനൂറോളം പൊതുജനങ്ങള്‍ പങ്കെടുത്തു. ഇഫ്‌താറിന്റെ വിജയത്തിനായി പ്രദീപ്‌രാജ് കണ്‍വീനര്‍ ബിജു ചെയര്‍മാന്‍ കൃഷ്‌ണകുമാര്‍ സാമ്പത്തിക കണ്‍വീനര്‍, സന്തോഷ് വളണ്ടിയര്‍ ക്യാപ്റ്റന്‍ എന്നിങ്ങനെ പ്രവര്‍ത്തിച്ച സ്വാഗതസംഘത്തിന് ഏരിയ രക്ഷാധികാരി കമ്മിറ്റിയും ഏരിയ കമ്മിറ്റിയും നേതൃത്വം നല്‍കി.

കേളി മുഖ്യരക്ഷാധികാരി കണ്‍വീനര്‍ കെ ആര്‍ ഉണ്ണികൃഷ്‌ണന്‍, രക്ഷാധികാരി കമ്മിറ്റി അംഗങ്ങള്‍, കേന്ദ്ര ആക്‌ടിങ്ങ് സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, കേന്ദ്രകമ്മിറ്റി അംഗങ്ങള്‍കുകുടുംബവേദി പ്രസിഡന്റ് പ്രിയവിനോദ്, സെക്രട്ടറി സീബ അനിരുദ്ധന്‍ കുകുടുംബവേദി കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ എന്നിവരും ഇഫ്‌താറില്‍ പങ്കാളികളായി.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top