16 August Thursday

കേളി മലാസ് ഏരിയ ജനകീയ ഇഫ്ത്താര്‍ സംഗമം

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

റിയാദ് > മുന്‍ വര്‍ഷത്തെ പോലെ തന്നെ കൂടുതല്‍ ജനപങ്കാളിത്തവുമായി കേളിയുടെ മലാസ് ഏരിയ കമ്മിറ്റി ഇക്കൊല്ലവും തനതായ രീതിയില്‍ പ്രൗഢ ഗംഭീരമായി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. എക്‌സിറ്റ് പതിനെട്ടിലെ നോഫാ ഓഡിറ്റോറിയത്തിലൊരുക്കിയ ജനകീയ ഇഫ്ത്താര്‍ ജനപങ്കാളിത്തം കൊണ്ടും , വിഭവ സമൃദ്ധി കൊണ്ടും മുന്‍പന്തിയില്‍ നിന്നു.

 മലാസ് ഏരിയ പ്രദേശത്തുള്ള വിവിധ ജനസമൂഹവും , കുടുംബങ്ങളുടെ സാന്നിധ്യവും കൊണ്ട് നല്ല ജനപങ്കാളിത്തം ഉണ്ടായിരുന്ന ഇഫ്താറില്‍  എഴുന്നൂറോളം പേര്‍ പങ്കെടുത്തു .പ്രവാസലോകത്തെ എഴുത്തുകാരന്‍  ഫൈസല്‍ ഗുരുവായൂര്‍ , ഇന്ത്യന്‍ എംബസ്സി സ്റ്റാഫ് പുഷ്പരാജ് , അനില്‍കുമാര്‍,  ജരീര്‍ മെഡിക്കല്‍സ് പ്രതിനിധി ഫഹദ് , സുമന്‍,  അറബ്കോ രാമചന്ദ്രന്‍ , നാടെക്ക് ജ്യൂസ് പ്രതിനിധി സലിം , ഡോം വാട്ടര്‍ കമ്പനി പ്രതിനിധി എല്‍ദോ എന്നിവരോടൊപ്പം കേളിയുടെ മുഖ്യരക്ഷാധികാരി കമ്മിറ്റിഅംഗങ്ങളായ സഖാക്കള്‍ റഷീദ് മേലേതില്‍ , ബി.പി.രാജീവന്‍ , സതീഷ് കുമാര്‍ , കേന്ദ്ര കമ്മിറ്റിയംഗം സുരേന്ദ്രന്‍ കൂട്ടായി എന്നിവര്‍ ഇഫ്താറില്‍ പങ്കെടുത്തു.

 സംഘാടക സമിതി ചെയര്‍മാന്‍ നാസ്സര്‍, കണ്‍വീനര്‍ സുനില്‍ ട്രഷറര്‍ നൗഫല്‍ പൂവക്കുറിശ്ശി, ദയാനന്ദന്‍, ഏരിയാരക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ ഉമ്മര്‍ വി.പി, ഏരിയ  പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ , സെക്രട്ടറി ജയപ്രകാശ് , രക്ഷാധികാരി സമിതി അംഗങ്ങള്‍ , ഏരിയ കമ്മിറ്റിഅംഗങ്ങള്‍, കുടുംബവേദി പ്രവര്‍ത്തകര്‍ 
എന്നിവര്‍ ഇഫ്താറിന് നേതൃത്വം നല്‍കി.



 

പ്രധാന വാർത്തകൾ
Top