23 September Sunday

ഐഎപിസി 4ാമത് മീഡിയ കോണ്‍ഫ്രന്‍സ്; മുഖ്യാതിഥി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ന്യൂയോര്‍ക്കിലെത്തി

മാത്യുക്കുട്ടി ഈശോUpdated: Saturday Oct 7, 2017

ന്യൂയോര്‍ക്ക് > അമേരിക്കയിലെയും കാനഡയിലെയും ഇന്ത്യന്‍  വംശജരായ മാധ്യമ പ്രവര്‍ത്തകരുടെ സംഘടന ഇന്‍ഡോ അമേരിക്കന്‍ പ്രസ്സ് ക്ലബ്ബിന്റെ (ഐഎപിസി) നാലാമത് അന്താരാഷ്ട്ര മീഡിയ കോണ്‍ഫ്രന്‍സിന്റെ മുഖ്യാതിഥി കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ന്യൂയോര്‍ക്കിലെത്തി. ഒക്‌ടോബര്‍ 6 മുതല്‍ 9 വരെ ഫില ഡാല്‍ഫിയയിലെ റാഡിസണ്‍ ഹോട്ടല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ചാണ് പരിപാടി നടക്കുന്നത്.

സ്പീക്കറെ ഇന്‍ഡോ അമേരിക്കന്‍ പ്രസ്സ് ക്ലബ്ബ് സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ സക്കറിയ, ട്രഷറര്‍ ബിജു ചാക്കോ, ജോയിന്റ് ട്രഷറര്‍ സജി തോമസ്, മറ്റ് അംഗങ്ങള്‍ എന്നിവര്‍  ചേര്‍ന്ന്  സ്വീകരിച്ചു.
 
ഇന്‍ഡോ അമേരിക്കന്‍ പ്രസ്സ് ക്ലബ്ബിന്റെ പ്രഥമ മീഡിയ കോണ്‍ഫ്രന്‍സ് 2014 ല്‍ ന്യൂ ജേഴ്‌സിയിലും രണ്ടാമത് കോണ്‍ഫ്രന്‍സ് 2015 ല്‍  ന്യൂയോര്‍ക്കിലും മൂന്നാമത്തേത് 2016 ല്‍ കണക്ടിക്കട്ടിലും വെച്ചാണ് നടന്നത്.
 
മാധ്യമ പ്രവര്‍ത്തകരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോ അമേരിക്കന്‍ പ്രസ്സ് ക്ലബ്ബ്  തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നീ പ്രസ്സ് ക്ലബ്ബുകളുമായും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രസ്സ് ക്ലബ്ബുകളുമായും യോജിച്ച് ബ്രഹത്തായ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നതായി സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്‌മോന്‍  സക്കറിയ പറഞ്ഞു. മദ്ധ്യപ്രദേശിലെ ആദിവാസികളുടെ ഇടയില്‍ നിസ്വാര്‍ത്ഥ സാമൂഹിക സേവനം കാഴ്ചവക്കുന്നó 'ദയാഭായി' എന്നറിയപ്പെടുന്ന മേഴ്‌സി മാത്യൂവിനെ 'കര്‍മ്മശ്രേഷ്ട' അവാര്‍ഡ് നല്‍കി 2015 ല്‍ ഐഎപിസി ആദരിച്ചിരുന്നു.
 
മാധ്യമ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ ആനുകാലിക വിഷയങ്ങളില്‍ വിവിധ ചര്‍ച്ചകളും സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും കോണ്‍ഫ്രന്‍സില്‍ നടക്കും. അമേരിക്കയിലും കാനഡയിലുമായുള്ള ഐഎപിസിയുടെ പത്ത് ചാപ്റ്ററുകളില്‍ നിന്നും നൂറു കണക്കിന് അംഗങ്ങളും ലോകത്തിലെ വിവിധ ഭാഗങ്ങളിðനിന്നും എത്തുന്ന മുപ്പതോളം മാധ്യമരാഷ്ട്രീയ നേതാക്കളും കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :+1 (516)7767061, +1 (516)4558596.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top