Top
19
Saturday, August 2017
About UsE-Paper

ഷാര്‍ജയില്‍ യുദ്ധവിരുദ്ധ ബാലവേദിയും രചനാക്യാമ്പും സംഘടിപ്പിച്ചു

Sunday Aug 13, 2017
വെബ് ഡെസ്‌ക്‌

ഷാര്‍ജ > ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ ബാലവേദിയും രചനാ ക്യാമ്പും സംഘടിപ്പിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് പരിപാടി നടന്നത്. 'ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.

ഹിരോഷിമ ദിനത്തിന്റെ ഓര്‍മയ്ക്കായി സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കിനെ നിര്‍മിക്കുന്നതില്‍ പരിശീലനം നല്‍കി. അരവിന്ദന്‍ പണിക്കശ്ശേരി, അനു വാര്യര്‍, സന്തോഷ് പെരുനാട്, ദിവാകരന്‍, അരുണ്‍ പരവൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.