Top
21
Saturday, January 2017
About UsE-Paper

ഹജ്ജ് കരാര്‍ ഇന്ന് ജിദ്ദയില്‍ ഒപ്പ് വെക്കും

Wednesday Jan 11, 2017
വെബ് ഡെസ്‌ക്‌

ജിദ്ദ > ഇന്ത്യയും സൌദിയും തമ്മിലുള്ള  ഈ  വര്‍ഷത്തെ ഹജ്ജ് കരാര്‍ ബുധനാഴ്ച ജിദ്ദയില്‍ ഒപ്പ് വെക്കും . കരാര്‍ ഒപ്പ് വെക്കാനായി കേന്ദ്ര ന്യൂന പക്ഷ വകുപ്പ് സഹമന്ത്രി മുക്താര്‍ അബ്ബാസ്‌ നഖ്‌വി ചൊവ്വാഴ്ച രാത്രി ജിദ്ദയില്‍ എത്തി . സൗദി ഹജ്ജ് മന്ത്രി മുഹമ്മദ്‌ ബന്ദാന്‍ ഇന്ത്യന്‍ ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി മുക്താര്‍ അബ്ബാസ്‌ നഖ്‌വി എന്നിവര്‍ തമ്മിലാണ് ജിദ്ദ ഹജ്ജ് മന്ത്രാലയത്തില്‍ വെച്ച് ബുധനാഴ്ച രാവിലെ  കരാര്‍ ഒപ്പ് വെക്കുക 

മക്ക മസ്ജിദുല്‍ ഹറമിന്റെ വികസന പ്രവര്‍ത്തനവുമായി  ബന്ധപ്പെട്ടു വെട്ടിക്കുറച്ച ഹജ്ജ് ക്വോട്ട പുനസ്ഥാപിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി  ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷെയ്ഖ്‌ പറഞ്ഞു. 2013 ല്‍ ആണ് മക്കയിലെ ഹറമില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു വിദേശ ഹാജിമാരുടെ എണ്ണത്തില്‍ 20 % വും ആഭ്യന്തര ഹാജിമാരുടെ എണ്ണത്തില്‍ 50 % കുറവ് സൗദി ഹജ്ജ മന്ത്രാലയം വരുത്തിയത്  വെട്ടികുറച്ച ക്വോട്ടകള്‍ ഈ വര്ഷം പുനസ്ഥാപിക്കാന്‍ സൗദി രാജാവ് ഹജ്ജ് മന്ത്രാലയത്തിനു അനുമതി നല്‍കിയിരുന്നു . അത് പ്രകാരം ഇന്ത്യയുടെ ഹജ്ജ് ക്വോട്ട 2013 ലെ പോലെ 1,70,000 ആയി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു . നിലവില്‍ ഇന്ത്യയുടെ ക്വോട്ട 1,36,020 ആണ് . ഇതില്‍ 1,00 ,020 പേര്‍ കേന്ദ്ര ഹജ്ജ് കമ്മറ്റി മുഖേനയും 36,000 പേര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ മുഖേനയുമാണ് ഹജിനെത്തുന്നത്  
 
ഹജ്ജ് വകുപ്പ് വിദേശ കാര്യ വകുപ്പില്‍ നിന്ന് മാറ്റി ന്യൂനപക്ഷ വകുപ്പിന് കീഴില്‍ ആണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഹജ്ജ് കരാര്‍ ഒപ്പിടാന്‍ ന്യൂന പക്ഷ വകുപ്പ് സഹമന്ത്രി സൌദിയില്‍ എത്തുന്നതും ആദ്യമായാണ്  
 
കരാര്‍ ഒപ്പിടാന്‍ മുക്താര്‍ അബ്ബാസ്‌ നഖ്‌വി യോടൊപ്പം  കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ മഹബൂബ് അലി കൈഷര്‍ എം .പി , കേന്ദ്ര ഹജ്ജ് കമ്മറ്റി സി ഇഓ  അത്താവുര്‍ റഹ്മാന്‍ , ന്യൂന പക്ഷ വകുപ്പ് ജോയിന്റ് സെക്രട്ടറി , സിവില്‍ അവിയേശന്‍ ഡപ്യൂട്ടി സെക്രട്ടറി ,എയര്‍ ഇന്ത്യ പ്രതിനിധി , സ്വകാര്യ ഗ്രൂപ്പുകളുടെ പ്രതിനിധി എന്നിവര്‍ ഉണ്ടായിരിക്കും . ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്‌ , കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷെയ്ഖ്‌  , ഹജ്ജ് കോണ്‍സുല്‍ ശാഹിദ് ആലം  എന്നിവര്‍ കരാര്‍ ഒപ്പ് വെക്കുന്ന ചടങ്ങില്‍ സംബന്ധിക്കും .