23 September Sunday

വിസരഹിത യാത്രാ പ്രശ്‌നം, മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് വിഷയങ്ങളില്‍ നടപടി ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് ഗപാഖ് നിവേദനം നല്‍കി

വെബ് ഡെസ്‌ക്‌Updated: Sunday Oct 15, 2017

ദോഹ >  വിസരഹിത യാത്രാ പ്രശ്‌നത്തിലും മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിന്റെ വിഷയത്തിലും അടിയന്തിരമായി നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട്  കേരള നിയമസഭാ സ്പീക്കര്‍ക്കര്‍ പി ശ്രീരാമകൃഷ്ണന് ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ (ഗപാഖ്) നിവേദനം സമര്‍പ്പിച്ചു.

വിസ രഹിത സംവിധാനത്തിലൂടെ ഖത്തറിലേക്ക് വരുന്ന കേരളത്തിലെ എയര്‍ പോര്‍ട്ടുകളില്‍ യാത്രക്കാരോട് അനാവശ്യ  നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യപ്പെടുന്നത് പലതരം പ്രയാസങ്ങളും, യാത്രാ നിഷേധം വരെ ഉണ്ടാവുന്ന സാഹചര്യങ്ങള്‍ സാധാരണക്കാരായ പ്രവാസികള്‍കളുടെ കുടുംബമായി ചുരുങ്ങിയ കാലമെങ്കിലും ഖത്തറില്‍ കഴിയാനുള്ള മോഹങ്ങള്‍ക്ക് വലിയ തിരിച്ചടിയാണെന്ന് ഗപാഖ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലെ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള മലപ്പുറം ജില്ലയിലെ പാസ്‌പോര്‍ട്ട് ഓഫീസ് പൂട്ടാനുള്ള തീരുമാനം വലിയ പ്രതിസന്ധിയും കാലതാമസവും നേരിടുമെന്നും നിലവില്‍ കോഴിക്കോട്, കണ്ണൂര്‍, വയനാട് , കാസര്‍ഗോഡ് ജില്ലകളും മാഹിയും  പ്രവര്‍ത്തന പരിധിയുള്ള പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് മലപ്പുറം ജില്ല കൂടി ലയിപ്പിക്കുന്നതോടെ പാസ്‌പോര്‍ട്ട് സംബന്ധമായ വിഷയങ്ങളില്‍ വലിയ പ്രതിസസി സൃഷ്ടിക്കുമെന്നും  സ്പീക്കര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ഗപാഖ് ചൂണ്ടിക്കാട്ടി.

വിസ രഹിത യാത്രാ പ്രശ്‌നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് ഉചിത നടപടി അടിയന്തിരമായി കൈ കൊള്ളുമെന്നും സ്പീക്കര്‍ ഉറപ്പു നല്‍കി. മലപ്പുറം പാസ്‌പോര്‍ട്ട് വിഷയത്തില്‍ മുഖ്യമന്ത്രിയും ജനപ്രതിനിധികളും ഇടപെടുന്നുണ്ടെന്നും പ്രശ്‌ന പരിഹാര ശ്രമങ്ങള്‍ തുടരുകയാണെന്നും സ്പീക്കര്‍ ഗപാഖ് ഭാരവാഹികളെ അറിയിച്ചു.

ഗപാഖ് ജനറല്‍ സെക്രട്ടറി ഫരീദ് തിക്കോടി, വൈസ് പ്രസിഡന്റ് അഹമ്മദ് കുട്ടി അര്‍ളയില്‍, കെ.കെ.ശങ്കരന്‍,അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സി.പി. ശാനവാസ്, ഗഫൂര്‍ കോഴിക്കോട്, അമീന്‍ കൊടിയത്തൂര്‍, അബ്ദുല്‍ ലത്തീഫ് നല്ലളം എന്നിവരായിരുന്നു നിവേദനം സമര്‍പ്പിക്കാന്‍ എത്തിയത്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top