25 June Monday

ഗാനരചയിതാവ്‌ പി കെ ഖാലിദ് അലവി നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Monday Sep 11, 2017

ദോഹ: ഖത്തറില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന രാമനാട്ടുകര ഐക്കരപ്പടി സ്വദേശി പൂഴികുന്നുമ്മല്‍ ഖാലിദ് അലവി (42) ദോഹയില്‍ നിര്യാതനായി. മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. മാപ്പിളപ്പാട്ടുകള്‍ ഉള്‍പ്പെടെ നിരവധി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. അഷറഫുല്‍ അമ്പിയാ രാജന് പൂമകള്‍ ഫാത്തിമത്ത് സുഹറ, രാരീരം പാടാന്‍ ഇനി വരുമോ, തുടങ്ങി പ്രശസ്‌ത ഗാനങ്ങള്‍ ഇദ്ദേഹത്തിന്റെ രചനയാണ്.

സൗദി അറേബ്യയിലായിരിക്കെ വര്‍ത്തമാനത്തിന് വേണ്ടി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്നു. വര്‍ത്തമാനത്തില്‍ ഉള്‍പ്പെടെ നിരവധി ആനുകാലികങ്ങളില്‍ ലേഖനങ്ങളും കഥകളും എഴുതിയിട്ടുണ്ട്.ഭാര്യ: ലൈല. മക്കള്‍: അഫ്ര, അംന, ആദില്‍, ഹംദാന്‍. പിതാവ്: പരേതനായ അലവി. മാതാവ്: ബിയ്യാത്തു.

 

പ്രധാന വാർത്തകൾ
Top