19 September Wednesday

എലത്തൂര്‍ അസോസിയേഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 16 ന്

വെബ് ഡെസ്‌ക്‌Updated: Thursday Mar 15, 2018

കുവൈറ്റ് സിറ്റി> കുവൈറ്റ് എലത്തൂര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന അല്‍ മുല്ല എക്‌സ്‌ചേഞ്ച് വിന്നേഴ്‌സ് ട്രോഫിക്കും ബദര്‍ അല്‍ സമാ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള ഓള്‍ ഇന്ത്യാ സേവന എ സൈഡ്  പ്രൈസ് മണി ഓപ്പണ്‍ ഏകദിന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മാര്‍ച്ച് 16 വെള്ളിയാഴ്ച്ച രാവിലെ 6 മണി മുതല്‍ ദൈയ്യ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്നതായിരിക്കും. കുവൈറ്റിലെ ഇരുപത്തിരണ്ടോളം പ്രമുഖ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

വിജയികള്‍ക്ക് ട്രോഫികള്‍ കൂടാതെ 250 ഡോളര്‍ പ്രൈസ് മണിയും റണ്ണേഴ്‌സിന് 150 ഡോളര്‍ പ്രൈസ് മണിയും ഉണ്ടായിരിക്കുന്നതാണ്. ടൂര്‍ണ്ണമെന്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി 99783116, 97398453
നമ്പറുകളില്‍ ബന്ധപ്പെടുക.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top