14 November Wednesday

ഏരിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

വെബ് ഡെസ്‌ക്‌Updated: Sunday Feb 4, 2018

ജിദ്ദ > ജിദ്ദ നവോദയ സഫ ഏരിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ടൂര്‍ണമെന്റ് നടത്തി. നവോദയ 2018 മെമ്പര്‍ഷിപ്പ് ക്യംപിയനോട് അനുബന്ധിച്ച് സഫ ഏരിയ കമ്മിറ്റി                 നടത്തിയ ഫുട്‌ബോള്‍  ടൂര്‍ണമെന്റില്‍ രാത്രി ഒരു മണിക്ക് തുടങ്ങിയ മത്സരങ്ങള്‍ രാവിലെ പത്തു മണിവരെ നീണ്ടു. ജനപങ്കാളിത്തം കൊണ്ട് ടൂര്‍ണമെന്റ് ശ്രേദ്ധേയമായി .

വസിരിയ എഫ്‌സിയും ഫ്രണ്ട്‌സ് ബ്ലാസ്റ്റേഴ്‌സും ഫൈനല്‍ പോരാട്ടത്തില്‍ എറ്റുമുട്ടിയ മല്‍സരത്തില്‍ വസിരിയ എഫ് സി ജേതാക്കളായി. നവോദയ ജനറല്‍ സെക്രട്ടറി നവാസ് വെമ്പായം ഉദ്ഘാടനം  ചെയ്തു. നവോദയ രക്ഷാധികാരി വി കെ റൗഫ് ,പ്രസിഡന്റ് ഷിബു ,സലാഹുദ്ദിന്‍ ,സഫ എരിയ സെക്രട്ടറി ജുനൈസ്, എരിയ പ്രസിഡന്റ് ജലീല്‍ കൊങ്ങത്ത് ,മുരളി നെല്ലിക്കല്‍ ,ജോയ് തോമസ് എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു.

വിജയികള്‍ക്കുള്ള ട്രോഫി സഫഎരിയ കുടുബ വേദി നടത്തിയ 'സ്‌നേഹസംഗമം 2018 'കല കായിക  പരിപാടിയില്‍ വെച്ച് അഹ്ദാബ് ഇന്റര്‍നാഷണല്‍ സക്കുള്‍ മാനേജര്‍ ഡോക്ടര്‍ കെ പി സുലൈമാന്‍ ഹാജി നല്‍കി . എരിയ ഭാരവാഹികളായ ഹനീഫ ,ഷമീര്‍ ബാബു. ,ബഹാവുദീന്‍ ,റഷീദ് അരൂര്‍ ,മുഹമ്മദ് കുട്ടി എന്നിവര്‍ ടീമുകളെ പങ്കെടുപ്പിക്കുന്നതില്‍ നേതൃതം നല്‍കി.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top