Top
18
Monday, December 2017
About UsE-Paper

നൂതന സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തി ഫോക്കസ് കുവൈറ്റ് സെമിനാര്‍ സംഘടിപ്പിച്ചു

Wednesday Dec 6, 2017
വെബ് ഡെസ്‌ക്‌

കുവൈറ്റ് > ഓട്ടോകാഡ് ഡിസൈനിങ് രംഗത്തെ കുവൈറ്റിലെ ഡ്രാഫ്‌റ്‌സ്‌മാന്മാരുടെ സംഘടനയായ ഫോക്കസ് കുവൈറ്റ് 'BIM the Era of Connection' എന്ന വിഷയത്തില്‍ സാങ്കേതിക സെമിനാര്‍ സംഘടിപ്പിച്ചു. ഓട്ടോഡെസ്‌ക് യുഎസ്എയുടെ സഹകരണത്തോടെയായിരുന്നു സെമിനാര്‍.

2017 ഡിസംബര്‍  1നു ജാബ്രിയ മെഡിക്കല്‍ അസോസിയേഷന്‍ ഹാളില്‍സംഘടിപ്പിച്ച പ്രോഗ്രാമിന്റെ  ലക്ഷ്യം  കാഡ്‌ സമൂഹത്തിനു കൂടുതല്‍ നൂതന സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുക എന്നുള്ളതായിരുന്നു. ഓട്ടോഡെസ്‌ക് യുഎസ്എയിലെ പ്രമുഖ കാഡ്/സ്‌പെഷ്യലിസ്റ്റായ ലിന്‍അലന്‍, ഓട്ടോഡെസ്‌ക് കാഡ്/ബിം  സ്‌പെഷ്യലിസ്റ്റായ വിജയ് റെയ്‌ന, കെഇഒ ഇന്റര്‍നാഷണല്‍ കണ്‌സല്ട്ടന്റ്‌സ് ബിം ഡയറക്‌ടറായ ജസ്റ്റിന്‍  കീന്‍   എന്നിവരാണ് സെമിനാര്‍ നയിച്ചത്.

ഭാവന മേനോന്‍, നിഖിത സാം തോമസ് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. പ്രൊഫഷണല്‍  കാഡ്    ഡിസൈനേഴ്‌‌‌‌സ്, ആര്‍ക്കിടെക്‌ട്, വിവിധ  എഞ്ചിനീയറിംഗ്  കോളേജ്  അലുമ്‌നി  അസോസിയേഷന്‍  പ്രതിനിധികള്‍, ഐഇഐ കുവൈറ്റ് ചാപ്റ്റര്‍, ഫോക്കസ് കുവൈറ്റിന്റെ 16യൂണിറ്റില്‍  നിന്നുമുള്ള  അംഗങ്ങള്‍  എന്നിവര്‍ സെമിനാറില്‍ പങ്കുചേര്‍ന്നു. പങ്കെടുത്ത എല്ലാവര്‍ക്കും ഓട്ടോഡെസ്‌കിന്റെ  സെര്‍ട്ടിഫിക്കറ്റുകള്‍  നല്‍കി.

കുവൈറ്റില്‍  ഓട്ടോകാഡ്  ഡിസൈനിങ്  രംഗത്തും എഞ്ചിനീയറിംഗ്രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക്  അറിവ്  കൈമാറുന്നതിനുള്ള ഒരു വേദി സൃഷ്ടിക്കുക എന്നുള്ളതാണ് ഇത്തരം സെമിനാറുകള്‍ കൊണ്ട്  ഫോക്കസ് കുവൈറ്റ് ലക്ഷ്യമിടുന്നത്. സമൂഹത്തിലെ  അര്‍ഹതയുള്ള  നിരാലംബരായവരെ സാമ്പത്തികമായി  സഹായിക്കുവാനും  ആരോഗ്യപരമായി  അവശതയനുഭവിക്കുന്നവരുടെ ചികിത്സാസഹായത്തിനു ഒരു കൈത്താങ്ങായി നില്‍ക്കുവാനും ഫോക്കസ്  കുവൈറ്റ്  ശ്രദ്ധ  ചെലുത്തുന്നുണ്ട്‌.

ഫോക്കസ് പ്രസിഡന്റ് ഡിസില്‍വ ജോണ്‍, ജനറല്‍ സെക്രട്ടറി റോയ് എബ്രഹാം, ജനറല്‍ കണ്‍വീനര്‍ ബിനു  മാത്യു, ട്രെഷറര്‍  സിറാജ്, വൈസ് പ്രസിഡന്റ്  മുഹമ്മദ് ഇക്ബാല്‍, ജോയിന്റ് സെക്രട്ടറി രാജീവ് സി ആര്‍, ജോയിന്റ് ട്രെഷറര്‍ ഷാജു എം ജോസ്, വിവിധ കണ്‍വീനിയര്‍ന്മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്  പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടത്.