Top
21
Tuesday, November 2017
About UsE-Paper

ഫോക്കസ് കുവൈറ്റ് കളേഴസ് ഡേ നടത്തി

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌

കുവൈറ്റ് സിറ്റി > ഫോക്കസ് കുവൈറ്റ് ശിശുദിനത്തിന്റെ ഭാഗമായി ഫോക്കസ് അംഗങ്ങള്‍ക്കും, കുടുംബാംഗങ്ങള്‍ക്കുമായി അബ്ബാസിയ ഓര്‍മ്മ പ്ലാസ്സാ ആഡിറ്റോറിയത്തില്‍ വച്ച് 'കളേഴസ്‌ ഡേ 'എന്ന പേരില്‍  ചിത്രരചനമത്സരം സംഘടിപ്പിച്ചു. ഫോക്കസ് അംഗങ്ങളുടെയും, കുടുംബാംഗങ്ങളുടെയും പങ്കാളിത്തം കൊണ്ടും, മല്‍സരത്തിന്റെ മികവു കോണ്ടും കളേഴസ്‌ഡേ വര്‍ണ്ണാഭമായി മാറി.

പ്രസിഡന്റ് ഡിസെല്‍വാ ജോണ്‍ അദ്ധ്യക്ഷത വഹിച്ച പരിപാടി  സാംപൈനുംമുട് മത്സരം ഉദ്ഘാടനം ചെയ്തു.  റോയി ഏബ്രഹാം, സിറാജ്, സജിമോന്‍, മുഹമ്മദ് ഇക്ബാല്‍, രാജീവ്, ഷാജു എം ജോസ്, സലിംരാജ്, തബിലൂക്കോസ്, ബ്ലസ്സന്‍ഡാനിയേല്‍, അബികാമുകുന്ദന്‍, ജാസിദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

കാറ്റഗറി എ വിഭാഗത്തില്‍, റെയിനുസൂസന്റോബിന്‍, ഇവാജോളിറീയാറിഹാസ്.

കാറ്റഗറി ബി ,അലന്‍ജോളി, അന്‍സഅജോജോണ്‍,  അല്‍ഹന്നാഷാഹീം.

കാറ്റഗറി സി ലോറെയിന്‍മറിയജോസഫ്, ഐറിന്‍എല്‍സി  ജോര്‍ജ്ജ്,  ബൈയിസല്‍സലീം

കാറ്റഗറി ഡി ,നന്ദനാ. ആര്‍.നായര്‍,ലീയാ മറിയാ ജോസഫ്.

കാറ്റഗറി ഇ  നില്‍വിവര്‍ഗ്ഗീസ്,  സന്തോഷ്. വി.തോമസ്,  വര്‍ഷാവിനോദ്, എന്നിവര്‍ യഥാക്രമം,ഒന്നും,രണ്ടും, മുന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.