19 November Monday

ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നല്‍കി

വെബ് ഡെസ്‌ക്‌Updated: Thursday May 3, 2018

കുവൈറ്റ് സിറ്റി > കുവൈറ്റിലെ പ്രവാസം ജീവിതം മതിയാക്കി പോകുന്ന ഫോക്കസ് കുവൈറ്റ്   സ്ഥാപക കമ്മറ്റി അംഗവും ഫോക്കസിന്റെ ആദ്യ പ്രസിഡണ്ടും  ഉപദേശക സമിതി അംഗവുമായിരുന്ന ഷാജി തങ്കച്ചന് ഫോക്കസ് കുവൈറ്റ്  യാത്രയയപ്പ് നല്‍കി. ഫോക്കസ് പ്രസിഡണ്ട് റോയ്  എബ്രഹാമിന്റെ  അധ്യക്ഷതയില്‍ അബ്ബാസിയ ഒലിവ് ഓഡിറ്റോറിയാത്തതില്‍  വെച്ചു നടന്ന യോഗത്തിനു ജനറല്‍ സെക്രട്ടറി സലീം എം എന്‍ സ്വാഗതം പറഞ്ഞു.  കുവൈത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകന്‍ വര്‍ഗീസ് പുതുകുളങ്ങര, ഫാദര്‍ ജേക്കബ്  തോമസ്, ഫോക്കസ് ഭാരവാഹികളായ സൈമണ്‍ ബേബി,  അബ്ദുസലീം, മുഹമ്മദ് ഇഖ്ബാല്‍ , ബിനു മാത്യു ,രതീഷ്  കുമാര്‍, സലീം രാജ്, ഡിസില്‍വ ജോണ്‍ എന്നിവര്‍ ആശംസകള്‍  അര്‍പ്പിച്ച് സംസാരിച്ചു.

സംഘടനയുടെ ഉപഹാരം ഷാജി തങ്കച്ചനും കുടുംബത്തിനും റോയ്  എബ്രഹാം കൈമാറി.  ഷാജി തങ്കച്ചന്‍ മറുപടി പ്രസംഗം നടത്തി ഫോക്കസ്  ജോയന്റ് ട്രഷറര്‍ അജിത് കുമാര്‍ യോഗത്തിനു നന്ദി പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top