Top
20
Wednesday, September 2017
About UsE-Paper

ഫോക്കസ് കുവൈറ്റ് കുടുംബസംഗമം

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌

കുവൈറ്റ്> കുവൈറ്റിലെ എന്‍ജിനിയറിങ് ഡ്രാഫ്റ്റിംഗ് ഡിസൈനിംഗ് രംഗത്ത് ജോലി ചെയ്തു വരുന്ന മലയാളികളുടെ കൂട്ടായ്മ 'ഫോറം ഓഫ് കാഡ് യുസേഴ്‌സ്' കുടുംബസംഗമം സംഘടിപ്പിക്കുന്നു. കുവൈറ്റിലെ വിവിധ സ്ഥലങ്ങളില്‍ വെച്ച് നടത്തുന്ന പരിപാടി ഒരു മാസം നീണ്ടു നില്‍ക്കും. പതിനാറു യുനിറ്റുകളിലായി നടത്തപ്പെടുന്ന കുടുംബസംഗമത്തില്‍ അറുനൂറു അംഗങ്ങളും അവരുടെ കുടുംബങ്ങളും  ഒത്തു ചേര്‍ന്നു  വിവിധ കലാപരിപാടികളും കുടുംബ വിനോദ  ഗെയിമുകളും കുടുംബ ചര്‍ച്ചകളും  നടത്തും. വിജയികള്‍ക്ക്  ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും. 
            
സെപ്തംബര്‍ 14നു വൈകിട്ട് 6 മണിക്ക് ആദ്യ കുടുംബയോഗം യുണിറ്റ് 6,7 യുനിറ്റുകളുടെ നേതൃത്വത്തില്‍ അബ്ബാസിയ ഒലിവ് ഓഡിറ്റോറിയത്തില്‍ വെച്ച് ജോണ്‍ സൈമെണ്‍ (മനെജേര്‍  അല്‍ മുല്ല എക്‌സ്‌ചെഞ്ച്) ഉദ്ഘാടനം ചെയ്യും. യുണിറ്റ് ഭാരവാഹികളും ഫോക്കസ് പ്രസിഡണ്ട് ഡിസില്വയ ജോണ്‍, ജനറല്‍ സെക്രട്ടറി റോയ് എബ്രഹാം, ട്രഷറര്‍ സിറാജ് ഇസ്മായില്‍ എന്നിവര്‍ നേതൃത്വം നല്കും.