21 May Monday

ഫാമിലീസ് ഓഫ് ഈസ്റ്റേണ്‍ ഫ്രണ്ട്‌സ് ഓണാഘോഷം നടത്തി

എബി പൊയ്ക്കാട്ടില്‍Updated: Tuesday Sep 12, 2017

മെല്‍ബണ്‍>  ഫാമിലീസ് ഓഫ് ഈസ്റ്റേണ്‍ ഫ്രണ്ട്‌സിന്റെ(FEF)  പ്രഥമഓണാഘോഷവും കുടുംബസംഗമവും മെറ്റ് ഡാന്‍ഡോങിലെ ബൊറോണിയ യൂണിറ്റിങ് ചര്‍ച്ച് ഹാളില്‍ നടത്തി.  വിവിധ കലാപരിപാടികളോടും   22 കൂട്ടം വിഭവങ്ങളുള്‍പ്പെടെ വിഭവസമൃദ്ധമായ സദ്യയോടും കൂടെയാണ് ഓണാഘോഷം സംഘടിപ്പിച്ചത്.

നാട്ടിലെ ഓണാഘോഷത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള  ആവേശകരമായ ഓണക്കളികള്‍,  റൊട്ടികടി, കസേരകളി, സുന്ദരിക്കു പൊട്ടുതൊടല്‍, ഉറിയടി, വടംവലി കൂടാതെ കുടുംബങ്ങള്‍ക്കു വേണ്ടി വിവിധ കളികളും ഒരുക്കിയിരുന്നു.

മണിക്കൂറുകള്‍ നീണ്ടു നിന്ന വര്‍ണപ്പൊലിമയേറിയ കലാപരിപാടികള്‍, മാവേലി മന്നന്റെ സുവര്‍ണ കാലത്തിന്റെ ഓര്‍മകളിലേക്ക് കൊണ്ടുപോയി. 

 

 

പ്രധാന വാർത്തകൾ
Top