20 June Wednesday

വ്യാജ വാട്‌സ് ആപ്പ് മെസേജുകളില്‍ വീഴരുതെന്ന് സൈബര്‍ ക്രൈം ബ്യുറോ

വെബ് ഡെസ്‌ക്‌Updated: Friday Jun 8, 2018

കുവൈറ്റ് സിറ്റി > കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കുവൈറ്റില്‍ പ്രചരിച്ചുക്കൊണ്ടിരിക്കുന്ന വ്യാജ വാട്‌സ് ആപ്പ് മെസേജുകളെ കരുതിയിരിക്കണമെന്ന് കുവൈറ്റ്  സൈബര്‍ ക്രൈം ബ്യുറോ  വിദേശികള്‍ക്കും  സ്വദേശികള്‍ക്കും നിര്‍ദേശം നല്‍കി. 'നിങ്ങള്‍ നിയമത്തിനു കീഴടങ്ങണമെന്ന്' ആവശ്യപ്പെട്ടുള്ള അജ്ഞാത നമ്പറുകളില്‍ നിന്നുള്ള സന്ദേശങ്ങളാണ് വ്യാപകമായി പ്രചരിച്ചുക്കൊണ്ടിരിക്കുന്നത്. സന്ദേശത്തോടൊപ്പം വിഷാദശാംശങ്ങള്‍ അറിയാന്‍ കൂടെയുള്ള  ലിങ്കില്‍ ക്ലിക്ക് ചെയ്യാനാണ് ഇങ്ങനെ ലഭിക്കുന്ന സന്ദേശത്തോടൊപ്പമുള്ളത്. ഇത്തരം മെസേജുകളെ  അവഗണിക്കണമെന്നും ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നുമാണ്  സൈബര്‍ ക്രൈം ബ്യുറോ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top