14 November Wednesday

അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമായി പുസ്തക ചര്‍ച്ച

വെബ് ഡെസ്‌ക്‌Updated: Tuesday Jul 25, 2017

ഫഹാഹീല്‍ > ഫഹാഹീല്‍ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. പ്രവാസി എഴുത്തുകാരനും സൗഹൃദവേദി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ പ്രേമന്‍ ഇല്ലത്ത് രചിച്ച 'പുറത്താക്കപ്പെട്ടവരുടെ പുസ്തകം' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചര്‍ച്ച സംഘടിപ്പിച്ചത്. ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ പോരാടുന്ന ഫലസ്തീന്‍ ജനതയുടെ ജീവിതം മുഖ്യപ്രമേയമായ പുസ്തകം ലോകമെമ്പാടുമുള്ള അധിനിവേശത്തിനെതിരെ പൊരുതുന്നവരുടെ പുസ്തകമാണെന്നും അന്യായമായി തടവറകളില്‍ കഴിയുന്നവരുടെയും ഉപരോധം മൂലം വീര്‍പ്പു മുട്ടുന്ന നിസ്സഹായരായ ഒരു ജനതയുടെ ചെറുത്തുനില്‍പ്പിന്റെ ആവിഷ്‌ക്കാരം കൂടിയാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തു കെഐജി പ്രസിഡന്റ് ഫെസല്‍ മഞ്ചേരി പറഞ്ഞു.

കൃഷണദാസ്, അനിയന്‍ കുഞ്ഞു, അന്‍വര്‍ ഷാജി, കീര്‍ത്തി സുമേഷ്, രാധ ഗോപിനാഥ്, റഫീഖ് ബാബു, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് സംസാരിച്ചു. പ്രേമന്‍ ഇല്ലത്തിനെ പൊന്നാട അണിയിച്ച് ചടങ്ങില്‍ ആദരിച്ചു. സൗഹൃദവേദിയുടെകീഴില്‍ പുതുതായി ആരംഭിച്ച 'സൗഹൃദം' ഗ്രന്ഥശാലയുടെ ഉദ്ഘാടനം സ്വന്തം കൃതിയായ 'കുവൈത്ത് ഇന്ത്യന്‍ കുടിയേറ്റചരിത്രം' എന്ന പുസ്തകം ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത് സാം പൈനുമൂട് നിര്‍വഹിച്ചു. ഫഹാഹീല്‍ യൂണിറ്റി സെന്ററില്‍ നടന്ന പരിപാടിയില്‍ സൗഹൃദവേദി പ്രസിഡന്റ് എ ഡി ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. സൗഹൃദവേദി കണ്‍വീനര്‍ എം കെ ഗഫൂര്‍ തൃത്താല സ്വാഗതവും സെക്രട്ടറി ബാബുസജിത്ത് നന്ദിയും പറഞ്ഞു.

പ്രധാന വാർത്തകൾ
Top