17 October Wednesday

കുവൈറ്റില്‍ ഈദിന് നീണ്ട അവധി ലഭിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018

കുവൈറ്റ് സിറ്റി >  ബലിപെരുന്നാള്‍ പ്രമാണിച്ച് സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ആഗസ്റ്റ് 19 തൊട്ട് 23 വരെ അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ആഗസ്റ്റ് 17, 18 വെള്ളി, ശനി ദിവസങ്ങളായത്‌കൊണ്ടു ഫലത്തില്‍ അവധി നേരത്തെ തന്നെ ആഘോഷിച്ചു തുടങ്ങാം, അതുപോലെ ആഗസ്റ്റ് 24, 25 തിയതികളും വെള്ളി ശനി ദിവസങ്ങളാണ്. അതുകൊണ്ട് തന്നെ ആഗസ്റ്റ് പതിനാറു മുതല്‍ 25ാം തിയതിവരെ അവധി ലഭിക്കും എന്നതാണ് പ്രത്യേകത.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സാധാരണഗതിയില്‍ നടന്നുവരുന്ന എല്ലാത്തരം ഇടപാടുകള്‍ക്കും ഈ ദിവസങ്ങളില്‍ അവധിയായിരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.


 

പ്രധാന വാർത്തകൾ
Top