22 September Saturday

നവോദയ സാംസ്‌കാരിക വേദി റാക്ക ഏരിയ കമ്മറ്റി നായനാര്‍ അനുസ്മരണം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 28, 2018

ദമ്മാം >  കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി, മികച്ച സംഘാടകന്‍, എഴുത്തുകാരന്‍, പാര്‍ലിമെന്റേറിയന്‍ തുടങ്ങി പ്രവര്‍ത്തിച്ച, എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച രാഷ്ട്രീയ നേതാവായിരുന്ന ഇ കെ നായനാര്‍ അനുസ്‌മരണം നവോദയ സാംസ്‌കാരിക വേദി റാക്ക ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് സുരേഷ്  ഹരിപ്പാടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്രകുടുംബ വേദി സെക്രട്ടറി രഞ്ജിത്ത് വടകര നായനാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കേന്ദ്രവൈസ് പ്രസിഡന്റ് പ്രസന്നന്‍ പന്തളം സംഘടനയുടെ പ്രധാന്യത്തേയും ചുമതലകളേയും പറ്റി അംഗങ്ങളുമായി സംവദിച്ചു. യോഗത്തിന് ഏരിയ സെക്രട്ടറി ശ്രീകുമാര്‍ വള്ളികുന്നം സ്വാഗതവും ഏരിയ ട്രഷറര്‍ ഷെരീഫ് തേക്കട നന്ദിയും രേഖപെടുത്തി.
 

പ്രധാന വാർത്തകൾ
Top