12 December Wednesday

സെപ്റ്റംബര്‍ മുതല്‍ കുവൈറ്റില്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സ്മാര്‍ട്ടാകും

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

കുവൈറ്റ് സിറ്റി >  സ്വദേശി വിദേശി പരിഗണനയില്ലാതെ സെപ്റ്റംബര്‍ മാസം മുതല്‍ അനുവദിക്കുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളായിരിക്കും. രണ്ടു വര്‍ഷകൊണ്ടും പൂര്‍ണമായും ലൈസന്‍സ് സംവിധാനം സ്‌മാര്‍ട്ട് സിസ്റ്റത്തിലേക്ക് മാറുമെന്നും അഭ്യന്തര മന്ത്രാലയം വാര്‍ത്തയില്‍ പറയുന്നു. ഇതനനുസരിച്ച് ലൈസന്‍സ് ഉടമയുടെ പൂര്‍ണവിവരങ്ങള്‍ സ്മാര്‍ട്ട് കാര്‍ഡിലെ ചിപ്പിലടങ്ങിയിരിക്കും.

ഇപ്പോള്‍ സിവില്‍ ഐഡി കാര്‍ഡുകള്‍ക്കുള്ളത് പോലെ സ്വയം പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ലൈസന്‍സ് മെഷീനുകള്‍ സ്ഥാപിക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. അന്താരാഷ്ട്ര നിലവാരമുള്ള സ്മാര്‍ട്ട് കാര്‍ഡുകളായി മാറുന്നതോട്കൂടി പഴയ ലൈസന്‍സുകളില്‍ കടന്നുകൂടിയ ക്രമക്കേടുകള്‍ പൂര്‍ണമായും ഇല്ലാതാകുമെന്നും വാര്‍ത്തയില്‍ പറയുന്നു.
 

പ്രധാന വാർത്തകൾ
Top