Top
20
Wednesday, September 2017
About UsE-Paper

മെല്‍ബണില്‍ 'ഇമ്മിണി ബല്യ ഒന്ന്' നാടകം വീണ്ടും അരങ്ങിലെത്തും

Saturday Aug 12, 2017
വെബ് ഡെസ്‌ക്‌

മെല്‍ബണ്‍ > കലയുടെ പുതുവസന്തത്തിന് തിരികൊളുത്തി സൂപ്പര്‍ ഡ്യൂപ്പര്‍ നാടകം 'ഇമ്മിണി വല്യ ഒന്ന്' വീണ്ടും അരങ്ങിലെത്തുന്നു. പ്രേക്ഷക അഭ്യര്‍ത്ഥന മാനിച്ചു 22 ഒക്ടോബര്‍ 2017, ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ പെനോള കത്തോലിക് പെര്‍ഫോമന്‍സ് ആര്‍ട്‌സ് തീയേറ്ററിലാണ് നാടകം വീണ്ടും അവതരിപ്പിക്കപ്പെടുന്നത്.

മെല്‍ബണ്‍ സൗത്തിലെ ഹില്‍ക്രെസ്റ്റ് പെര്‍ഫോമിംഗ് ആര്‍ട്‌സ് തിയേറ്ററില്‍ മെയ് പതിമൂന്നാം തീയതി മെല്‍ബണ്‍ സിനിമ ആന്‍ഡ് ഡ്രാമ ടീമംഗങ്ങള്‍ ആദ്യമായി അവതരിപ്പിച്ച നാടകം വന്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കഠിനപ്രയത്നം നടത്തിയാണ് നാടകം അരങ്ങിലേക്കെത്തിച്ചതെന്നും അഭിനയജീവിതത്തിലെ നല്ലൊരു അധ്യായമാണ് ഈ നാടകമെന്നും അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും പറയുന്നു. 

ബഷീറായി സുനു സൈമണ്‍ ,കേശവന്‍ നായരായി അജിത് കുമാര്‍, സാറാമ്മയായി മിനി മധു, നാരായണിയുടെ ശബ്ദം നല്‍കിയ ബെനില അംബിക, ജയില്‍ വാര്‍ഡന്‍മാരായി വിമല്‍ പോള്‍ ജോബിന്‍ മാണി,ജയില്‍ പുള്ളികളായി ക്ലീറ്റസ് ആന്റണി,സജിമോന്‍ വയലുങ്കല്‍,ഷിജു ജബാര്‍,പ്രദീഷ് മാര്‍ട്ടിന്‍ എന്നിവര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു

നാടകത്തിന് രൂപം നല്‍കിയിരിക്കുന്നത് ഉണ്ണി പൂണിത്തുറയാണ്. സംവിധാനം അനു ജോസ്, പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാല്‍ സംഗീതവും, ജോയ് പനങ്ങാട് വസ്ത്രലങ്കാരവും നിര്‍വ്വഹിച്ചിരിക്കുന്നു. ടെക്‌നിക്കല്‍ ഡയറക്ടര്‍ പ്രശസ്ത തീയേറ്റര്‍, ഡോക്യുമെന്ററി ഡയറക്ടര്‍ ഡോ. സാം കുട്ടി പട്ടംങ്കരി,സൗണ്ട് കണ്‍ട്രോള്‍, ലൈറ്റിംഗ്: നൈസ്സണ്‍ ജോണ്‍, പരസ്യകല, കല സംവിധാനം: മധു പുത്തന്‍പുരയില്‍.