22 September Saturday

സംസ്‌കൃതി ലോക നാടകദിനം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 30, 2018

ദോഹ > ലോക നാടക ദിനമായ മാര്‍ച്ച് 27 വിവിധ പരിപാടികളോടെ  ഖത്തര്‍ സംസ്‌കൃതി ആഘോഷിച്ചു. ന്യൂ സലാത്ത യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന പരിപാടി സംസ്‌കൃതി മുന്‍ ജനറല്‍ സെക്രട്ടറിയും പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ കെ കെ ശങ്കരന്‍ ഉദ്ഘാടനം  ചെയ്തു. ബിജു പി മംഗലം, ഇ എം സുധീര്‍ എന്നിവര്‍  നയിച്ച 'നാടകം ഇന്നലയും ഇന്നും' എന്ന സംവാദ പരിപാടി, ലോക നാടക ചരിത്രം ആലേഖനം ചെയ്ത ഡോക്യൂമെന്ററി, ഫൈസല്‍ അരിക്കാട്ടയിലിന്റെ  സംവിധാനത്തില്‍  ആരതി പ്രജിത് അവതരിപ്പിച്ച രംഗാവിഷ്‌കാരം, നാടക ഗാനങ്ങള്‍ എന്നിവ  അരങ്ങേറി.യൂണിറ്റ് പ്രസിഡന്‍ഡ് ഉണ്ണിമോന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷ്ണനുണ്ണി സ്വാഗതവും ഫിറോസ് മൂപ്പന്‍  നന്ദിയും പറഞ്ഞു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top