Top
20
Thursday, July 2017
About UsE-Paper

ആലുവ സ്വദേശി ഹൃദയാഘാതംമൂലം ജിദ്ദയില്‍ മരിച്ചു

Wednesday Jan 11, 2017
വെബ് ഡെസ്‌ക്‌

ജിദ്ദ > ആലുവ സ്വദേശി ഹൃദയാഘാതംമൂലം ജിദ്ദയില്‍ മരിച്ചുആലുവ ഉളിയന്നൂര്‍ കാരക്കാട്ടില്‍ അബ്ദുവിന്റെ മകന്‍ സിയാദ് (33) ആണ് മരിച്ചത്. സുല്‍ത്താന്‍ അല്‍ കഹ്താനി കമ്പനിയിലെ ട്രെയിലര്‍ ഡ്രൈവറായിരുന്നു. എട്ടു മാസം മുന്‍പാണ് ഇവിടെ ജോലിക്കെത്തിയത്. രണ്ടു ദിവസമായി സുഖമില്ലാതിരുന്ന സിയാദ് വിദഗ്ധ ചികിത്സക്കായി അടുത്ത ദിവസം നാട്ടിലേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു.

മാതാവ്: ആയിശു. ഭാര്യ: റംസീന. മക്കള്‍: ആലിയ (7), അജ്സല്‍ (4). സിദ്ദീഖ് സഹോദരനാണ്. മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ക്കു ശേഷം ഇവിടെ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ജിദ്ദ ആലുവ കൂട്ടായ്മ ഭാരവാഹികളും നവോദയ ജനറല്‍ സെക്രട്ടറി നവാസ് വെമ്പായവും നടപടിക്രമങ്ങളുമായി രംഗത്തുണ്ട്. സിയാദിന്റെ നിര്യാണത്തില്‍ ജിദ്ദ ആലുവ കൂട്ടായ്മ അനുശോചിച്ചു.