16 July Monday

കോഴിക്കോട് ജില്ലാ അസോസിയേഷന്‍ ക്രിസ്തുമസ്-പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 12, 2018

കുവൈറ്റ് സിറ്റി > കോഴിക്കോട് ജില്ലാ അസോസിയേഷന്‍ ക്രിസ്തുമസ്പുതുവത്സരം സമുചിതമായി ആഘോഷിച്ചു. അബ്ബാസിയ പ്രവാസി  ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ ആഘോഷ പരിപാടികള്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ അഡ്മിന്‍ മാനേജര്‍ അഡ്വ. ജോണ്‍ തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹനീഫ്. സി  അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജോയ് പാലക്കുന്നേല്‍ ക്രിസ്തുമസ് സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി ഷൈജിത്ത്.കെ സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു.
 
രക്ഷാധികാരി കുഞ്ഞിരാമന്‍.കെ.ടി, മഹിളാ വേദി പ്രസിഡണ്ട് സ്മിത രവീന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന മുന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അബ്ദുല്‍നാസര്‍.ടി.വി യ്ക്ക് ചടങ്ങില്‍  വെച്ച് യാത്രയയപ്പ് നല്‍കുകയും അസോസിയേഷന്റെ ഉപഹാരം പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന് നല്‍കുകയും ചെയ്തു. കണ്‍വീനര്‍ സമീര്‍ വെള്ളയില്‍ സ്വാഗതം ആശംസിക്കുകയും ട്രഷറര്‍ ദാസ്.കെ.ടി നന്ദിയും രേഖപ്പെടുത്തി.

തുടര്‍ന്ന് അസോസിയേഷന്‍ മെമ്പര്‍മാരും ബാലവേദി മെമ്പര്‍മാരും അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, ഗാനമേള തുടങ്ങിയ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top