23 July Monday

കേളി സൂപ്പര്‍ സിക്‌സ് ക്രിക്കറ്റ്: പാക്ക് പഞ്ചാബ് ഹാട്രിക്ക് ചാമ്പ്യന്മാര്‍

വെബ് ഡെസ്‌ക്‌Updated: Tuesday May 15, 2018

റിയാദ് > കേളി കലാ സാംസ്‌കാരികവേദി അല്‍ഖര്‍ജ് ഏരിയയുടെ ആഭിമുഖ്യത്തില്‍ നട റിയാദ്‌ സഫാമക്ക പോളിക്ലിനിക് കപ്പിനായുള്ള മൂന്നാമത് കേളി സൂപ്പര്‍സിക്‌സ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ പാക്ക് പഞ്ചാബ് ചാമ്പ്യന്മാരായി. ഫൈനലില്‍ റസാഖ് ഇലവനെ ആറുവിക്കറ്റിന് പരാജയപ്പെടുത്തിയാണ്  തുടര്‍ച്ചയായ മൂന്നാംവര്‍ഷവും പാക്ക് പഞ്ചാബ് ചാമ്പ്യന്മാരാകുന്നത്.

ആദ്യം ബാറ്റ് ചെയ്ത റസാഖ് ഇലവന്‍ നിശ്ചിത7 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 70റസ് നേടി, മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്ക് പഞ്ചാബ് 6 ഓവറില്‍  വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.അല്‍ഖര്‍ജില്‍ കഴിഞ്ഞ 8 ആഴ്ചയായി നടന്നുവന്ന ടൂര്‍ണമെന്റ്  മുന്‍ വര്‍ഷത്തെപ്പോലെ മികച്ച സംഘാടന മികവും പൊതുജന പങ്കാളിത്തവുംകൊണ്ട് ശ്രദ്ധേയമായി. ലീഗ് കം നോകൗട്ട് അടിസ്ഥാനത്തില്‍ 24 ടീമുകള്‍ 8ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്.

ഗ്രൂപ്പ് ചാമ്പ്യന്മാരായ  8ടീമുകള്‍ ക്വാട്ടര്‍ ഫൈനലിലും തുടര്‍ന്ന് സെമിഫൈനല്‍, ഫൈനല്‍ എന്നിങ്ങനെയായിരുന്നു മത്സരങ്ങള്‍ ക്രമീകരിച്ചിരുന്നത്. ഫൈനലില്‍ പാക്ക് പഞ്ചാബിന്റെ തബ്രിഖ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു. റസാഖ് ഇലവന്റെ  സോഹൈല്‍ മഞ്ചേരി ടൂര്‍ണമെന്റിലേ മികച്ച കളിക്കാരനായും, ജിയോ സനയുടെ ഖാദര്‍ മികച്ച ബൌളറായും, റസാഖ് ഇലവന്റെ സഹൂര്‍മികച്ച ബാറ്റ്‌സ്മാനായും, സറൈസ്അല്‍ഹരീഖ്മികച്ച ടീമായും
തിരഞ്ഞെടുത്തു.

ചാമ്പ്യന്മാര്‍ക്കുള്ള സഫാമക്ക പോളിക്ലിനിക് ട്രോഫി റിയാദ് സഫാമക്ക പോളിക്ലിനിക് പബ്ലിക് റിലേഷന്‍
ഓഫീസര്‍ മുഹമ്മദ് കുഞ്ഞ് കാസര്‍ഗോഡും, ക്യാഷ്‌പ്രൈസ് രാജസ്ഥാന്‍ സ്വദേശി ശ്രീരാമയും, റണ്ണേഴ്‌സപ്പിനുള്ള ട്രോഫി കേളി മുഖ്യരക്ഷാധികാരി കമ്മിറ്റി അംഗം റഷീദ് മേലെതിലും ക്യാഷ്‌പ്രൈസ് സജി മത്തായിക്കുവേണ്ടി കേളിഅല്‍ഖര്‍ജ് ഏരിയാ പ്രസിഡണ്ട് ഗോപാലനും, ടൂര്‍ണമെന്റിലേ മികച്ച കളിക്കാരനുള്ള ട്രോഫി മഹത്ത സൗദിയമാനേജര്‍ ഷാജഹാനും, മികച്ച ബൌളര്‍ക്കുള്ള ട്രോഫികേളി  കേന്ദ്ര സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ഷറഫുദ്ധീനും സമ്മാനിച്ചു.


 

പ്രധാന വാർത്തകൾ
Top