25 September Tuesday

മുന്‍ എം പി അച്യുതന് സ്വീകരണവും നവോദയ മെല്‍ബണ്‍ ചാപ്റ്ററിന്റെ ഉദ്ഘാടനവും ആഗസ്റ്റ് 12ന്

എബി പൊയ്ക്കാട്ടില്‍Updated: Saturday Aug 5, 2017

മെല്‍ബണ്‍ > മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സി പി ഐ നേതാവും മുന്‍ രാജ്യസഭാ അംഗവുമായ എം പി അച്യുതന് സ്വീകരണവും ഓസ്ട്രേലിയിലെ നാല് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പുരോഗമന ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ 'നവോദയയുടെ' മെല്‍ബണ്‍ ചാപ്റ്ററിന്റെ ഉദ്ഘാടനവും ഓഗസ്റ്റ് 12 ന് നടക്കും. അന്നേദിവസം വൈകീട്ട് ആറു മണിക്ക് ലാലൂര്‍ കായല്‍ റസ്റ്റോറന്റില്‍ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മുന്‍കൂട്ടി അറിയിക്കുകണമെന്നു സെക്രട്ടറി ദിലീപ് രാജേന്ദ്രന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0405395494 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

പ്രധാന വാർത്തകൾ
Top