25 September Tuesday

തുല്യനീതി ഉറപ്പാക്കുക; സ്ത്രീകള്‍ക്കെതിരായ ചൂഷണം അവസാനിപ്പിക്കുക: ദമ്മാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Sunday May 6, 2018

ദമ്മാം > ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീ പുരുഷ വിവേചനം ഇല്ലാതാക്കി സ്ത്രീകള്‍ക്ക് അവരുടെ സാമൂഹ്യ ശേഷിയും തൊഴില്‍ ശേഷിയും പൂര്‍ണതോതില്‍ ഉപയോഗിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചും എല്ലാ മേഖലകളിലും സ്ത്രീക്കും പുരുഷനും തുല്യ ജോലിക്ക് തുല്യ വേതനം നടപ്പിലാക്കിയും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് എതിരെയുള്ള ചൂഷണം അവസാനിപ്പിച്ചു അടിസ്ഥാന സാഹചര്യങ്ങള്‍ വര്‍ധിപ്പിച്ചു സ്ത്രീക്കും പുരുഷനും തുല്യ നീതി ഉറപ്പ് വരുത്തണമെന്ന്  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് നവോദയ ദമ്മാം ടൊയോട്ട സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 വി ദക്ഷിണമൂര്‍ത്തി നഗറില്‍ ഏരിയ പ്രസിഡണ്ട് സേതുമാധവന്റെ അധ്യക്ഷതയില്‍ കേന്ദ്ര ജോയിന്റ് സെക്രട്ടറി നിധീഷ് മുത്തമ്പലം സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉണ്ണി കെപി രക്തസാക്ഷി പ്രമേയവും, റൈജു ടിപി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ ആക്ടിങ് സെക്രട്ടറി വേലായുധന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും കേന്ദ്ര ട്രെഷറര്‍ സുധീഷ് തൃപ്രയാര്‍ സംഘടനാ റിപ്പോര്‍ട്ടും ഏരിയ ട്രെഷറര്‍ ചന്ദ്രന്‍ വാണിയമ്പലം വരവ് ചിലവ് കണക്കും അവതരിപ്പിച്ചു

രക്ഷാധികാരി സമിതി അംഗങ്ങളായ ബഷീര്‍ വരോട് ഇഎം കബീര്‍ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങളായ മോഹനന്‍ വെള്ളിനേഴി സുരേഷ്ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. നൗഫല്‍ വെളിയംകോട് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

പുതിയ ഭാരവാഹികളായി പ്രസിഡന്റ് ഉണ്ണി കെപി വൈസ് പ്രസിഡന്റമാരായി വിനോദ്, രമേശന്‍ അതിയടം, സെക്രട്ടറി നൗഫല്‍ വെളിയംകോട്, ജോയിന്റ് സെക്രട്ടറി വേലായുധന്‍ ട്രെഷറര്‍, റൈജു ടിപി ജോയിന്റ് ട്രെഷററായി പ്രണബ് കുമാര്‍ എന്നിവരെ സമ്മേളനം തേരഞ്ഞെടുത്തു

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top