20 November Tuesday

ആസാദ് ഓവുങ്ങലിന് 'ക്ലാസ്‌മേറ്റ്‌സ് ജിദ്ദ ' യാത്രയയപ്പ് നല്‍കി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 13, 2017

ആസാദ് ഓവുങ്ങലിന് ക്ലാസ്‌മേറ്റ്‌സ് ജിദ്ദ ഗ്രൂപ്പിന്റെ ഉപഹാരം അയ്യൂബ് മുസ്ലിയാരകത്ത് നല്‍കുന്നു

ജിദ്ദ > നീണ്ട രണ്ടര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ആസാദ് ഓവുങ്ങലിന് കോ.ഓപ്പറേറ്റീവ് കോളേജ് മഞ്ചേരിയിലെ വാട്ട്‌സ്ആപ്പ് കൂട്ടായ്‌മയായ 'ക്ലാസ്‌മേറ്റ്‌സ് ജിദ്ദ'  ഊഷ്‌മളമായ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ കൂട്ടായ്മയുടെ ചെയര്‍മാനും കോ.ഓപ്പറേറ്റീവ് കോളേജ് മുന്‍ അധ്യാപകനുമായ അയ്യൂബ് മുസ്ലിയാരകത്തും പ്രസിഡന്റ്  സാദിഖ് പാണ്ടിക്കാടും  സംസാരിച്ചു.

കൂടാതെ ഗ്രുപ്പ് അംഗങ്ങളായ മജീദ് പത്തിരിയാല്‍, സലീം പതിരിയാല്‍, മുനീര്‍ തലാപ്പില്‍, ബദര്‍ പടിഞ്ഞാറ്റുമുറി, മുര്‍ഷിദ് മഞ്ചേരി, മുജീബ് മഞ്ചേരി, മജീദ് മേല്‍മുറി,അബ്ദുറഹിമാന്‍(കുട്ടിപ്പ)പുല്ലഞ്ചേരി അജ്മല്‍ ഷാപ്പുംകുന്ന്, നൗഷാദ് പെരിമ്പലം എന്നിവരും പങ്കെടുത്തു.

പ്രീഡിഗ്രി തൊട്ട് ഡിഗ്രി തലം വരെ ഒരുമിച്ച് പഠിച്ച സഹപാഠി സക്കീറ ഇബ്രാഹിന്റെ ഓപ്പറേഷന് വേണ്ടി വന്ന 10 ലക്ഷം രൂപ 'ക്ലാസ് മേറ്റ്‌സ്' കൂട്ടായ്മ സമാഹരിച്ചപ്പോള്‍ അതില്‍ നല്ലൊരു പങ്ക് ക്ലാസ് മെയ്റ്റ്‌സ് ജിദ്ദയുടെ വകയായിരുന്നു. പഠിച്ച സ്ഥാപനത്തിലെ കുടിവെള്ളത്തിനുള്ള പരിഹാരവും ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു.

ഇത്തരം ചെറുതും വലുതുമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ഈ കൂട്ടായ്മ മാതൃകയാണെന്ന് അയ്യൂബ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഇതിനെല്ലാം ചുക്കാന്‍ പിടിച്ചിരുന്നത് നാട്ടിലേക്ക് തിരികെ പോകുന്ന ആസാദായിരുന്നു എന്ന് സാദിഖ് പാണ്ടിക്കാട് പറഞ്ഞു.

ഇവിടന്ന് പോയാലും ഈ കൂട്ടായ്മയുമായി നാട്ടില്‍ സഹകരിച്ച് കഴിയുന്നത്ര സഹായങ്ങള്‍ മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുമെന്ന് ആസാദ് തന്റെ മറുപടി പ്രസംഗത്തില്‍ ഉറപ്പ് നല്‍കി. പരിപാടിയില്‍ മജീദ് നന്ദി പറഞ്ഞു.



 

പ്രധാന വാർത്തകൾ
Top