Top
18
Wednesday, October 2017
About UsE-Paper

ഖത്തറിലേക്ക് പോകാന്‍ ഇനി വിസ വേണ്ട

Wednesday Aug 9, 2017
വെബ് ഡെസ്‌ക്‌

ദോഹ > ഇന്ത്യയടക്കം എണ്‍പത് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഖത്തര്‍ യാത്രകള്‍ക്ക് ഇനി മുതല്‍ വിസ വേണ്ട. ഖത്തര്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച വിവരം ബുധനാഴ്ച്ച അറിയിക്കുകയായിരുന്നു. എണ്‍പത് രാജ്യങ്ങള്‍ക്ക് വിസ ഓണ്‍ അറൈവല്‍ ഏര്‍പ്പെടുത്തി. അറുപത് ദിവസം തങ്ങാനുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി അനുമതിയാണ് ലഭിക്കുക. പാസ്‌പോര്‍ട്ടും മടക്കയാത്രയ്ക്കുള്ള ടിക്കറ്റും കാണിച്ചാല്‍ പ്രവേശനാനുമതി ലഭിക്കും.

അമേരിക്ക, കാനഡ, ദക്ഷിണാഫ്രിക്ക, ആസ്‌ട്രേലിയ, ന്യൂസിലണ്ട് എന്നീ രാജ്യങ്ങളും ഇന്ത്യക്കൊപ്പം എണ്‍പത് രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Related News

കൂടുതൽ വാർത്തകൾ »