17 November Saturday

ഷാര്‍ജ പുസ്‌തകമേള: ചിന്ത പബ്ലിഷേഴ്‌സ് സ്റ്റാള്‍ ബിനോയ് വിശ്വം ഉദ്ഘാടനം നിര്‍വ്വഹിച്ചു

സുനില്‍രാജ് കെUpdated: Wednesday Nov 1, 2017

ഷാര്‍ജ > ഷാര്‍ജ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിലെ ചിന്ത പബ്ലിഷേഴ്‌സ് സ്‌റ്റാള്‍ ബിനോയ് വിശ്വം ഉദ്ഘാടനം നിര്‍വ്വഹിച്ചു. സാഹിത്യകാരന്‍ പി പി കെ പൊതുവാള്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം കൊച്ചുകൃഷ്‌ണന്‍, ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ എ റഹിം, ജനറല്‍ സെക്രട്ടറി ബിജു സോമന്‍, ട്രഷറര്‍ നാരായണന്‍ നായര്‍, മാസ് സെക്രട്ടറി ഗോപാലകൃഷ്‌ണന്‍, ആക്‌ടിംഗ് പ്രസിഡന്റ് വാഹിദ് നാട്ടിക, ജോയിന്റ് സെക്രട്ടറി തുളസീദാസ്, മാസ് മുന്‍ ഭാരവാഹികളായ ആര്‍ പി മുരളീധരന്‍, മാധവന്‍ പാടി, ശ്രീപ്രകാശ്, അനില്‍ അമ്പാട്ട്, ആസാദ് മാളിയേക്കല്‍, സാഹിത്യവിഭാഗം കണ്‍വീനര്‍ മനു ബി കെ, ചിന്ത പബ്ലിഷേഴ്സ് എഡിറ്റോറിയല്‍ അംഗം ബി ശിവപ്രസാദ് എന്നിവര്‍ സന്നിഹിതരായിരുന്നു.

സാമൂഹ്യസാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പുസ്‌തകോത്സവത്തില്‍ ചിന്തയുടെ സ്‌റ്റാളില്‍ എത്തിച്ചേരും. ഇ എം എസ് കൃതികള്‍, വിജ്ഞാനവര്‍ഷം, ബാലസാഹിത്യം, നവകേരള ശില്‍പ്പികള്‍ എന്ന പേരിലുള്ള മഹത് വ്യക്തികളുടെ ജീവചരിത്ര ഗ്രന്ഥങ്ങള്‍, ലോക ക്ലാസിക് കൃതികളുടെ പരിഭാഷകള്‍, സിനിമ, സാഹിത്യം, കവിത എന്നിങ്ങനെ വായനയുടെ വൈവിദ്ധ്യമാര്‍ന്ന പുസ്‌തകങ്ങളുമായാണ് ഈ വര്‍ഷവും ചിന്ത പബ്ലിഷേഴ്സ് പുസ്‌തകോത്സവത്തില്‍ പങ്കെടുക്കുന്നത്. പ്രവാസികളുടെ നിരവധി കൃതികളും ചിന്ത ഇതിനോടനുബന്ധിച്ച് പുറത്തിറക്കിയിട്ടുണ്ട്.

പുസ്‌തകോത്സവത്തോടനുബന്ധിച്ച് നിരവധി സാംസ്‌കാരിക പരിപാടികളും നടക്കും. നവംബര്‍ 11 ന് പുസ്‌തകോത്സവം സമാപിക്കും. കഴിഞ്ഞ വര്‍ഷത്തെ ചിന്ത പ്രവാസി പുരസ്‌കാര ജേതാക്കള്‍ക്കുള്ള സമ്മാനങ്ങള്‍ മേളയില്‍ വിതരണം ചെയ്യുന്നതാണ്. വിദേശത്തെ പ്രവാസി സംഘടനകളുടെ പരിപൂര്‍ണ്ണ സഹകരണത്തോടെയാണ് ചിന്ത പബ്ലിഷേഴ്സ് മേളയില്‍ പങ്കെടുക്കുന്നത്.
 

പ്രധാന വാർത്തകൾ
Top