20 May Sunday

ജിദ്ദ നവോദയ ചെങ്ങന്നൂര് ഉപതെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ രണ്ടാം ഘട്ട കൺവെൻഷൻ

വെബ് ഡെസ്‌ക്‌Updated: Monday May 14, 2018

ചെങ്ങന്നൂര് ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ നവോദയ രക്ഷാധികാരി വി കെ റൗഫ് ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ > എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്റെ വിജയത്തിനായി ജിദ്ദ നവോദയയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ രണ്ടാം ഘട്ട പ്രവർത്തനയോഗം നടന്നു. പ്രവാസികളെ ഉൾപ്പെടുത്തി നവകേരള നിർമ്മിതിക്കായ് പ്രവർത്തിക്കുന്ന പിണറായി സർക്കാരിനുള്ള ജനകീയ അംഗീകാരമാകും ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് വിധിയെന്ന് യോഗത്തിൽ രാഷ്ട്രീയ വിശദീകരണം നടത്തി കൊണ്ട് നവോദയ രക്ഷാധികാരി വി കെ റൗഫ് അഭിപ്രായപ്പെട്ടു.

കേരളമാകെ ഒരു പ്രവാസി സൗഹൃദ അന്തരീക്ഷമൊരുക്കാനും പ്രവാസി  പുനരധിവാസത്തിനും മാതൃകാപരമായ പ്രവർത്തനങ്ങളാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്നും കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക വികസന പ്രക്രിയയിൽ പ്രവാസികളെ നേരിട്ട് പങ്കാളികളാക്കാൻ ലോക കേരളസഭ രൂപീകരിച്ചത് ചരിത്രപരമായ നടപടിയാണെന്നും വി കെ റൗഫ് അഭിപ്രായപ്പെട്ടു.

സജി ചെറിയാന്റെ വിജയത്തിനായി മുഴുവൻ പ്രവാസി സമൂഹവും മുന്നോട്ട് വരണമെന്ന് യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് ഷിബു തിരുവനന്തപുരം അഭ്യർഥിച്ചു. ചെങ്ങന്നൂർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ നടത്തുമെന്നും ജിദ്ദയിലെ  ചെങ്ങന്നൂർ വോട്ടർമാരെ നാട്ടിൽ എത്തിച്ച് വോട്ട് രേഖപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ വിലയിരുത്തി കൊണ്ട് ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ആസിഫ് കരുവാറ്റ അറിയിച്ചു. ശ്രീകുമാർ മാവേലിക്കര അദ്ധ്യക്ഷനായ ചടങ്ങിൽ അനൂപ് മാവേലിക്കര സ്വാഗതവും അനുരാഗ് വിജയൻ നന്ദിയും പറഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top