21 November Wednesday

പ്രവാസി സാംസ്‌കാരിക വേദി ഉന്നതവിജയികളെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 14, 2017

ദമ്മാം > പ്രവാസി സാംസ്‌കാരിക വേദി കുടുംബങ്ങളില്‍ നിന്ന് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. ദമ്മാം ഗ്രാന്‍ഡ് മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന പരിപാടിയില്‍ രാജു നായിഡു അധ്യക്ഷത വഹിച്ചു.  ഫായിസ ഫൈസല്‍, അസ്ലം അബ്ദുള്‍ കലാം, സഹ്‌ല സിയാദ്, ഇവാന കരീം എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍  ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അംഗം റഷീദ് ഉമര്‍ നല്‍കി. ഷബീര്‍ ചാത്തമംഗലം സ്വാഗതം പറഞ്ഞു. ഗ്രാന്‍ഡ് മാര്‍ട്ട് ബിഡിഒ നിയാസ്,  ബ്രാഞ്ച് മാനേജര്‍ അബ്ദുള്‍ സലാം, റിയാസ് ടി.കെ തുടങ്ങിയവര്‍ സംബന്ധിച്ചു.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയവര്‍ക്കുള്ള ഉപഹാരങ്ങള്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്മെന്റ് കമ്മറ്റി അംഗം റഷീദ് ഉമ്മര്‍ നല്‍കുന്നു.

 

പ്രധാന വാർത്തകൾ
Top