21 September Friday

'സിജി' അഭിരുചി നിര്‍ണ്ണയ പരീക്ഷ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 2, 2017

കുവൈത്ത് സിറ്റി > ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സിജി കുവൈറ്റ് ചാപ്റ്റര്‍ കരിയര്‍ ടോക് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ അവരുടെ സഹപാഠികളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ മാര്‍ഗ്ഗ നിര്‍ദേശകരില്‍ നിന്നോ ഉള്ള പ്രേരണയുടെ അടിസ്ഥാനത്തിലല്ല മറിച്ച് അവരുടെ കഴിവിന് അനുസരിച്ചുള്ള തൊഴില്‍ മേഖലയും കോഴ്‌സുകളുമാണ് ഭാവിക്കായി തിരഞ്ഞെടുക്കേണ്ടതെന്നു പ്രമുഖ അന്താരാഷട്ര പരിശീലകനും ഷാര്‍ജ ഇസ്ലാമിക ബാങ്ക് വൈസ് പ്രസിസിഡന്റുമായ ഡോ. സംഗീത് . കരിയര്‍ ടോകില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം.

തിരഞ്ഞെടുക്കപ്പെട്ട 60 കുട്ടികള്‍ക്കായി അഭിരുചി നിര്‍ണ്ണയ പരീക്ഷ നടത്തി . ആറു വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പരീക്ഷ കുട്ടികളുടെ നൈസര്‍ഗിക കഴിവുകളെ കണ്ടെത്താന്‍ സഹായിച്ചു. അഭിരുചി പരീക്ഷയിലെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ കുട്ടിയുമായും അവരുടെ രക്ഷിതവുമായും കേരളത്തില്‍ നിന്നെത്തിയ പ്രമുഖ പരിശീലകനുമായ കബീര്‍ പരപൊയില്‍ കൗണ്‍സിലിംഗ് നടത്തി .ഓരോ വിദ്യാര്‍ത്ഥിക്കും അര മണിക്കൂര്‍ വീതം കൗണ്‍സിലിങ് മൂന്നു ദിവസം നീണ്ടുനിന്നു.

ചടങ്ങില്‍ സിജി കുവൈറ്റ് ചെയര്‍മാന്‍ ഡോ ആമിര്‍ അഹ്മദ് അധ്യക്ഷനായിരുന്നു .ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ ഡോ ബിനുമോന്‍ സംസാരിച്ചു.
 

പ്രധാന വാർത്തകൾ
Top