25 September Tuesday

കാന നാടകോത്സവം 'ഒരു സദാചാരകാല പ്രണയം' മികച്ച നാടകം

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2017

കുവൈറ്റ് സിറ്റി > കേരള ആര്‍ട്‌സ് ആന്റ് നാടക അക്കാദമി കുവൈറ്റ് (കാന)ന്റെ പ്രഥമ നാടക മത്സരത്തില്‍ അയനം ഓപ്പണ്‍ ഫോറം അവതരിപ്പിച്ച 'ഒരു സദാചാരകാല പ്രണയം' മികച്ച നാടകത്തിനുള്ള ഒന്നാം സ്ഥാനം കരസ്ഥമാക്കി. 'കാഴ്‌ച' എന്ന നാടകം രംഗത്തവതരിപ്പിച്ച കാഴ്‌ച കുവൈറ്റ് മികച്ച നാടകത്തിനുള്ള രണ്ടാം സ്ഥാനം നേടി. ഒരു സദാചാരകാല പ്രണയം സംവിധാനം ചെയ്‌ത ബര്‍ഗ്മാന്‍ തോമസ് ഏറ്റവും നല്ല സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.

ട്രീസ വിജയന്‍ (ഒരു സദാചാരകാല പ്രണയം) മികച്ച നടി, വില്‍സന്‍ ചിറയത്ത് (കാഴ്‌ച) മികച്ച നടന്‍ എന്നിവരും, മികച്ച രണ്ടാമത്തെ നടീനടന്മാര്‍ക്കുള്ള പുരസ്‌കാരം യഥാക്രമം ശരണ്യദേവി, റഫീക്ക് എന്നിവര്‍ക്കും, ബാലതാരമായി നാമെന്തു ചെയ്യണം എന്ന നാടകത്തില്‍ വേഷമിട്ട അലന്‍ റിജോയും അര്‍ഹനായി. കാഴ്‌ച എന്ന നാടകം രചിച്ച വില്‍സന്‍ ചിറയത്തിന് മികച്ച രചനക്കുള്ള പുരസ്‌കാരവും മെറിന്‍ വില്‍സന്‍ പ്രത്യേക ജൂറി പുരസ്‌കാരവും നേടി.


ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ നടന്ന നാടകോത്സവം ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി സിബി യു.എസ്. ഉദ്ഘാടനം ചെയ്‌തു. പ്രശസ്‌ത നാടക കലാകാരന്‍ തോപ്പില്‍ സോമന്‍, കാന ഭാരവാഹികളായ ബാബു ചാക്കോള, സജി പീറ്റര്‍, കുമാര്‍ തൃത്താല, കെ.പി.ബാലകൃഷ്‌ണന്‍, ജിജു കാലയില്‍, ഇടിക്കുള മാത്യൂസ്, രജി മാത്യു, എന്നിവര്‍ സംസാരിച്ചു.


 

പ്രധാന വാർത്തകൾ
Top