12 December Wednesday

ബിഡികെ കുവൈറ്റ് ടീമിന് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018

കുവൈറ്റ് സിറ്റി > ബിഡികെ കുവൈറ്റ്  ടീമിന് കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. സന്നദ്ധ രക്തദാന പ്രചരണരംഗത്ത് കുവൈത്ത് സമൂഹത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് അംഗീകാരം. ലോകരക്തദാതൃ ദിനാചരണത്തിന്റെ ഭാഗമായി സാല്‍മിയ സിംഫണി ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ച ചടങ്ങില്‍ വച്ചാണ് കുവൈത്തിലെ തെരഞ്ഞെടുക്കപ്പെട്ട രക്തദാതാക്കളോടും, സംഘടനകളോടും ഒപ്പം ബിഡികെയും ആദരിക്കപ്പെട്ടത്.

കുവൈത്ത് ആരോഗ്യ മന്ത്രാലയം, പൊതുജനാരോഗ്യവിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. മാജിദാ അല്‍ഖത്താന്‍ ല്‍ നിന്നും ബിഡികെ കുവൈത്ത് ടീമിനെ പ്രതിനിധീകരിച്ച് കോര്‍ഡിനേറ്റര്‍മാരായ രഘുബാല്‍ തെങ്ങും തുണ്ടില്‍, മുരളി എസ് പണിക്കര്‍, യാസിര്‍ എ. പതിയില്‍ എന്നിവര്‍ പ്രശസ്തിഫലകം ഏറ്റുവാങ്ങി. 

2011 ല്‍ വിനോദ് ഭാസ്‌കരന്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ കേരളത്തില്‍ രൂപം നല്‍കിയ ഈ നവമാധ്യമ കൂട്ടായ്മ; ഇന്ന് സന്നദ്ധ രക്തദാന പ്രചരണപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടെ പത്ത് രാജ്യങ്ങളില്‍ സജീവമാണ്. കുവൈത്തില്‍ മാത്രം ഇരുപത്തഞ്ചോളം മുഴുവന്‍ സമയ കോര്‍ഡിനേറ്റര്‍മാരും, രണ്ടായിരത്തി അഞ്ഞൂറോളം രജിസ്റ്റര്‍ ചെയ്ത രക്തദാതാക്കളും സേവനത്തിന് സജ്ജരാണ്.





 

പ്രധാന വാർത്തകൾ
Top