Top
24
Saturday, February 2018
About UsE-Paper

ബഹ്റൈന്‍ കേരളീയ സമാജം വിദ്യാരംഭം; കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാന്‍ എം മുകുന്ദന്‍ എത്തും

Sunday Sep 3, 2017
വെബ് ഡെസ്‌ക്‌

ബഹ്‌റൈന്‍ > ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ അവസാന വാരം വിപുലമായ നവരാത്രി മഹോത്സവവും എഴുത്തിനിരുത്തും സംഘടിപ്പിക്കുന്നു. മലയാളത്തിന്‍ പ്രിയപ്പെട്ട എഴുത്തുകാരന്‍  എം മുകുന്ദന്‍  എഴുത്തിനുരുത്ത് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. 2000ല്‍ ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ആദ്യാക്ഷരം കുറിക്കല്‍ കഴിഞ്ഞ 16 വര്‍ഷമായി നടന്നു വരുന്നു.

ആദ്യാക്ഷരം കുറിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. സമാജം അംഗ ഭേദമന്യേ ഏവര്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ് . ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് മുന്‍ഗണനാടിസ്ഥാനത്തില്‍ അവസരം ലഭിക്കുക. സമാജം ഓഫീസില്‍ നേരിട്ട് വന്നാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നവരാത്രി ആഘോഷവും ആദ്യാക്ഷരം കുറിക്കലും വന്‍ വിജയമാക്കണമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി ശ്രീ എന്‍ കെ വീരമണി എന്നിവര്‍ പത്രകുറിപ്പില്‍ അഭ്യര്‍ഥിച്ചു .
കൂടുതല്‍  വിവരങ്ങള്‍ക്കും  രജിസ്‌ട്രേഷനും രാമചന്ദ്രന്‍ കെ. 33988231 അല്ലെങ്കില്‍ സമാജം ഓഫീസ് നമ്പരില്‍ 17251878  വിളിക്കാവുന്നതാണ്.



 

Related News

കൂടുതൽ വാർത്തകൾ »