19 June Tuesday

അപ്പസ്തോലിക് വിസിറ്റേറ്ററുടെ ഓഷ്യാനിയയിലെ പ്രഥമ സന്ദർശനം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 28, 2018

സിഡ്‌നി > സീറോ മലങ്കര കത്തോലിക്കാ സഭയുടെ കൂരിയ ബിഷപ്പും, ഓഷ്യാനിയാ‐യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററുമായ മോസ്റ്റ് റവ. ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത ഓഷ്യാനിയായിൽ സന്ദർശനത്തിനെത്തുന്നു.

മാർച്ച് ഒന്നിന്‌ പകൽ ഒന്നിന്‌ പെർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്ന അദ്ദേഹത്തിന്‌ ചാപ്ലൈൻ ഫാദർ പ്രേമകുമാറിന്റെ നേതൃത്വത്തിൽ പെർത്തിലെ മലങ്കര വിശ്വസികൾ സ്വീകരണം നൽകും. തുടർന്ന് അഡലൈഡ് (മാർച്ച് 2, 3), മെൽബൺ (മാർച്ച് 4, 5), കാൻബറ (മാർച്ച് 6), സിഡ്നി (മാർച്ച് 7), ബ്രിസ്ബൻ (മാർച്ച് 8,9), ന്യൂസിലാന്റ് (മാർച്ച് 10,13) എന്നിവിടങ്ങളിലെ വിശ്വാസി കൂട്ടായ്മകൾ സദ്ദേഹം സന്ദർശിക്കും.

സ്നേഹസ്വരൂപാ തവദർശനം, നായകാ ജീവദായകാ, രക്ഷകാ ഗായകാ പാലകാ നമോ തുടങ്ങി മലയാളികൾക്ക് സുപരിചിതമായ ഒട്ടനവധി ഗാനങ്ങളുടെ രചയിതാവായ തിയഡോഷ്യസ് മെത്രാപ്പോലീത്ത നല്ലൊരു ചിത്രകാരനും കൂടിയാണ്. 2017 സെപ്റ്റംബർ മാസം അഭിഷിക്തനായ മെത്രാപ്പോലീത്തയുടെ ആദ്യത്തെ ഇടയ സന്ദർശനമാണിത്. 2013ൽ ഓസ്ട്രേലിയാ, ന്യൂസിലന്റ് രാജ്യങ്ങളിലെ വിവിധ സ്ഥലങ്ങളിലായി ആരംഭിച്ച മിഷൻ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് അപ്പസ്തോലിക് വിസിറ്റേറ്ററുടെ നിയമനം.

കൂടുതൽ വിവരങ്ങൾക്ക്‌: സിറോ മലങ്കര കാതലിക് ചർച്ച്, ഓഷ്യാനിയാ, ഫോൺ‐ +61 427 661 067 ഫാ. പ്രേമകുമാർ, ചാപ്ലൈൻ ഫോൺ‐ +61 411 263 390

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top