18 November Sunday

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക:വനിതാ വേദി കുവൈത്ത്

വെബ് ഡെസ്‌ക്‌Updated: Monday Mar 12, 2018

കുവൈത്ത് സിറ്റി > സ്ത്രികള്‍ക്കെതിരായി ആഗോളതലത്തിലും ഫാസിസ്റ്റ് വ്യാപനത്തോടെ ഇന്ത്യയിലും കൂടി വരുന്ന അതിക്രമങ്ങള്‍ക്കെതിരെ വനിതാവേദി കുവൈത്തിന്റെ ദ്വൈവാര്‍ഷിക സമ്മേളനം പ്രതിഷേധം അറിയിച്ചു. ജസ്റ്റിസ് ഡി ശ്രീദേവി നഗര്‍(അബുഹലിഫ കല സെന്റര്‍) ഇല്‍ നടന്ന സമ്മേളനം പ്രവാസി ക്ഷേമനിധി ബോഡ് ഡയറക്റ്റര്‍ എന്‍.അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. ശാന്താ ആര്‍ നായര്‍, സുമിതാ വിശ്വനാഥ് എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിനു കേന്ദ്രകമ്മറ്റി അംഗം ശ്യാമളാ നാരായണന്‍ സ്വാഗതം ആശംസിച്ചു.

വനിതാവേദി ജനറല്‍ സെക്രട്ടറി ടോളി പ്രകാശ് പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ ബിന്ദു ദിലീപ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഷെറിന്‍ ഷാജു, രമാ അജിത്(ക്രഡന്‍ഷ്യല്‍) ലിജോ തോമസ്,ഷിനി റോബര്‍ട്ട് (പ്രമേയം) നിമിഷാ രാജേഷ്,ബിന്ദു സജീവ് (മിനിറ്റ്‌സ്) ശ്യാമളാ നാരയണന്‍,അഞ്ജനാ സജി(രെജിസ്‌റ്റ്രേഷന്‍) തുടങ്ങി വിവിധ സബ് കമ്മറ്റികള്‍ സമ്മേളനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു.

 സമ്മേളനം പ്രസിഡന്റായി രമാ അജിത്തിനേയും, ജന.സെക്രട്ടറിയായി ഷെറിന്‍ ഷാജുവിനേയും, ട്രഷറര്‍ ആയി വല്‍സാ സാമിനേയും തെരെഞ്ഞെടുത്തു. ബിന്ദു ദിലീപ് (വൈസ് പ്രസിഡന്റ്), ആശാബാലകൃഷ്ണന്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് സഹ ഭാരവാഹികള്‍. പുതിയ ജന.സെക്രട്ടറി ഷെറിന്‍ ഷാജു സമ്മേളനത്തിന് നന്ദി പറഞ്ഞു.

 

പ്രധാന വാർത്തകൾ
Top