25 September Tuesday

ബിഷപ്പ് മൂര്‍ കോളേജ് അലുമ്‌നി ഓണാഘോഷം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 14, 2017

കുവൈറ്റ് സിറ്റി > ബിഷപ്പ് മൂര്‍ കോളേജ് അലുമ്‌നി അസ്സോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഒക്‌ടോബര്‍ 13ന് ഓര്‍മ്മ പ്ലാസാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങുകള്‍ കുവൈറ്റില്‍ ഹൃസ്വസന്ദര്‍ശനത്തിനെത്തിച്ചേര്‍ന്ന പൂര്‍വ്വവിദ്യാര്‍ത്ഥി റവ. ഡോ. ജോസഫ് തോമസ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്‌തു. അലുമ്‌നി അസ്സോസ്സിയേഷന്‍ പ്രസിഡണ്ട് ജെറി ജോണ്‍ കോശി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ജോബിന്‍ ബാബു സ്വാഗതവും, കണ്‍വീനര്‍ ഫ്രാന്‍സിസ് ലോറന്‍സ് നന്ദിയും പ്രകാശിപ്പിച്ചു.


സാമൂഹ്യപ്രവര്‍ത്തകരും പൂര്‍വ്വവിദ്യാര്‍ത്ഥികളുമായ സാം പൈനുംമൂട്, ബാബുജി ബത്തേരി, എ.ഐ കുര്യന്‍, അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ശ്യാം ശിവന്‍, പൗര്‍ണ്ണമി സംഗീത്, ലേഖാ ശ്യാം, ധന്യ ലക്ഷ്‌മി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഓണാഘോഷങ്ങളോടനുബന്ധിച്ച് മാവേലി എഴുന്നള്ളത്ത്, തിരുവാതിര, ഗാനമേള, വടംവലി തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറി.

 

പ്രധാന വാർത്തകൾ
Top