18 September Tuesday

കുവൈറ്റില്‍ അഞ്ചു വര്‍ഷത്തിനിടെ വാഹനാപകടങ്ങളില്‍ മരിച്ചവര്‍ 2366 ആളുകള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jul 26, 2017

കുവൈറ്റ് സിറ്റി > കുവൈറ്റില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വാഹനാപകടങ്ങളില്‍ മരണപ്പെട്ടവര്‍ 2366 പേരാണെന്ന് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ കാലയളവില്‍ 917447 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തന്നും, 2012 മുതല്‍ 2017 വരെയുള്ള വര്‍ഷങ്ങളില്‍ ആ അപകടങ്ങളില്‍പ്പെട്ട്  യഥാക്രമം  454, 445, 461, 429, 424, 153 ആളുകള്‍ മരണപ്പെടുകയും ചെയ്തു. 2017 ഏപ്രില്‍ വരെയുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

അമിത വേഗതയിലുള്ള വാഹനമോടിക്കല്‍, ചുവപ്പ് സിഗ്‌നല്‍ മറികടക്കല്‍, മൊബൈല്‍ ഉപയോഗിച്ചുള്ള വാഹനമോടിക്കല്‍ തുടങ്ങിയവയാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണങ്ങള്‍. വര്‍ദ്ധിച്ചുവരുന്ന അപകടങ്ങള്‍ കുറക്കാന്‍ നിരവധിയായ പരിഷ്‌കാരങ്ങളും നിയമ ലംഘനത്തിന് ജയില്‍ ശിക്ഷ, വിദേശികളാണെങ്കില്‍ നാട് കടത്തല്‍ ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷയും ട്രാഫിക് നിയമത്തില്‍ വരുത്തിയിട്ടുണ്ട്. 


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top