19 September Wednesday

'മധുരം മലയാളം' നാളെ അബുദാബിയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018

അബുദാബി > വേനലവധിക്ക് നാട്ടില്‍ പോകാത്ത കുട്ടികള്‍ക്കായി അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ കേരള സോഷ്യല്‍ സെന്ററില്‍ ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു.

'മധുരം മലയാളം' എന്ന പേരില്‍ ശക്തി ബാലസംഘം ഒരുക്കുന്ന ക്യാമ്പ് മനോജ്ഞം എന്ന മലയാള ഭാഷാ പ്രചരണ പരിപാടികളിലൂടെ യു.എ.ഇ.ക്ക് അകത്തും പുറത്തും ഏറെ പ്രശസ്‌തനായ മനോജ് കളരിക്കല്‍ നയിക്കുന്നു. സമാപനത്തില്‍ മലയാളത്തിന്റെ പ്രിയ കവി ആലങ്കോട് ലീലാകൃഷ്ണന്‍ കുട്ടികളുമായി സംവദിക്കും.

മധുവൂറും മലയാളത്തിന്റെ മാധുര്യമറിയാന്‍ കുട്ടികള്‍ക്ക് അവസരം ഒരുക്കുന്ന ക്യാമ്പ് വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 2 മുതല്‍ വൈകീട്ട് 7 മണിവരെയായിരിക്കും. പ്രവേശനം സൗജന്യം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 055 4220514/ 050 7894229 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top