15 November Thursday

ജിദ്ദ കേന്ദ്ര രക്ഷാധികാരി സമിതി അംഗം അബ്ദുള്‍ റഹ്മാന്‍ വണ്ടൂരിന് യാത്ര അയപ്പ്‌ നല്‍കി

വെബ് ഡെസ്‌ക്‌Updated: Sunday Nov 19, 2017

ജിദ്ദ > മക്ക നവോദയ ഏരിയ പ്രസിഡന്റ് കോയമോന്‍ പുതിയങ്ങാടിയുടെ അധ്യക്ഷധയില്‍ നടന്ന പരിപാടിയില്‍ മുപ്പത്തി അഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന നവോദയ സ്ഥാപക നേതാക്കളില്‍ ഒരാളും ജിദ്ദ കേന്ദ്ര രക്ഷാധികാരി സമിതി അംഗവുമായ  അബ്ദുറഹ്മാന്‍ വണ്ടൂരിന് യാത്രയയപ്പ്  നല്‍കി .മുന്‍ ജനറല്‍ സെക്രട്ടറി ,കൈരളി ടി .വി .റിപ്പോര്‍ട്ടര്‍ ,ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറം ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു  .ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ജിദ്ദയിലെ പ്രവാസി സമൂഹത്തിലെ നിറസാന്നിധ്യമായ അദ്ദേഹത്തിന്റെ പത്‌നി  ജാസ്മിന്‍ അബ്ദുറഹ്മാന്‍ വണ്ടൂര്‍ കുടുംബ വേദി നേതാവും, സോഷ്യല്‍ മീഡിയയിലെ ഇടതുപക്ഷ സ്ത്രീ ശബ്ദവുമാണ്.

മക്ക നവോദയ ഏരിയ സെക്രട്ടറി അന്‍വര്‍ ഖാലിദ് മൂപ്പന്‍ എറണാകുളം അബ്ദുറഹ്മാന്‍ വണ്ടൂരിനും ,മക്ക ഏരിയ  പ്രസിഡന്റ് കോയമോന്‍  ജാസ്മിനും ഉപഹാരങ്ങള്‍   നല്‍കി ആദരിച്ചു.മക്ക നവോദയ ട്രഷറര്‍ ബഷീര്‍ നിലമ്പൂര്‍ മക്ക നവോദയ ഹജ്ജ് വളണ്ടിയര്‍ വിങ്ങിന്റെ മോമെന്റോയും നല്‍കി.മക്ക നവോദയ രക്ഷാധികാരി  ഷിഹാബുദ്ദീന്‍ കോഴിക്കോട് ,ജീവ കാരുണ്യം കണ്‍വീനര്‍ മുഹമ്മദ് മേലാറ്റൂര്‍ ,കേന്ദ്ര കമ്മിറ്റി അംഗം  റഫീഖ് കോട്ടക്കല്‍ ,മക്ക മീഡിയ കണ്‍വീനര്‍ ഷാഹുല്‍ഹമീദ് വടക്കുഞ്ചേരി  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു  .ഏരിയ സെക്രട്ടറി അന്‍വര്‍ ഖാലിദ് സ്വാഗതവും  ,ഏരിയ കമ്മിറ്റി അംഗം സൈദലവി പട്ടാമ്പി നന്ദിയും പറഞ്ഞു.


 

പ്രധാന വാർത്തകൾ
Top