19 January Saturday

താമരശേരി സ്വദേശിയായ യുവാവിനെ ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Dec 15, 2018

റിഷാല്‍

ദുബായ്  > താമരശേരി അമ്പായത്തോട് സ്വദേശിയായ യുവാവിനെ ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പായത്തോട് അബ്ദുല്‍ ഗഫൂറിന്റെയും സീനത്തിന്റെയും മകനായ റിഷാലിനെ(23)യാണ് ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

 ദുബായ് അല്‍ഖൂസ് ഗ്രാന്‍ഡ് സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കാരനായിരുന്നു. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.


പ്രധാന വാർത്തകൾ
Top