19 December Wednesday

കുവൈറ്റിൽ ബാല്‍ക്കണിയില്‍ നിന്ന് വീണു നാല് വയസുകാരന്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 5, 2018

കുവൈറ്റ്‌ സിറ്റി> താമസ സ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീണു മുംബൈ സ്വദേശികളുടെ മകന്‍ നാല് വയസ്സുള്ള യഹയ തൌസീഫ് ബന്‍ഡാര്‍ക്കറാണ്  ദാരുണമായി മരിച്ചത്‌.

ഇവര്‍ താമസിക്കുന്ന സാല്‍മിയയിലെ അഞ്ചാം നിലയിലെ ഫ്ലാറ്റിലെ ബാല്‍ക്കണിയില്‍ നിന്ന് കാല്‍ വഴുതി വീണാണ് മരിച്ചതെന്ന്‌ കരുതുന്നു. സ്കൂള്‍ കഴിഞ്ഞു വന്നയുടെനെയാണ് സംഭവം . ഈ സമയം അഛനമ്മാര്‍ ജോലി സ്ഥലത്തായിരുന്നു.

 ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍, അമ്മാനിലെ യുകെജി വിദ്യാര്‍ഥിയായിരുന്നു. കുവൈറ്റിലെ അല്‍ നാസര്‍ സ്പോര്‍ട്സ് സെന്റര്‍ ജീവനക്കാരന്‍ തൌസീഫ് ബന്‍ഡാര്‍ക്കറാണ്  അച്ഛന്‍. അമ്മ ശാസിയ അബ്ദുള്ള റോയല്‍ ഹയാത്ത് ആശുപത്രിയിലെ ഓഫീസ് ജീവനക്കാരിയാണ്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top