25 September Tuesday

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018

ഫോട്ടോ:നവോദയ ജിദ്ദ സനയ്യ ഏരിയ കമ്മിറ്റിയുടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് -

ജിദ്ദ > നവോദയ ജിദ്ദ സനയ്യ ഏരിയ കമ്മിറ്റിയും  അല്‍ അബീര്‍ ഹോസ്പിറ്റലും സംയുക്തമായി  ചേര്‍ന്ന്  സൗജന്യ  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു . ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ലേബര്‍ ക്യാമ്പില്‍ ഉള്ള തൊഴിലാളികള്‍ക്ക്  സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് ആണ് നടത്തിയത് . പരിശോധനയില്‍ വൃക്ക സംരക്ഷണത്തിനും, രോഗ ബാധിതര്‍ക്ക് തുടര്‍ചികിത്സക്കുമുള്ള  നിര്‍ദേശങ്ങള്‍ കൂടി നല്‍കിയാണ്  ക്യാമ്പ് നടത്തിയത് .

  ഒരാഴ്ചയോളം വൈകുന്നേരങ്ങളില്‍ 6 മണി മുതല്‍ 9 മണി വരെ നടത്തിയ ക്യാമ്പില്‍ നൂറു കണക്കിന് തൊഴിലാളികള്‍ ആണ് പരിശോധനക്ക് എത്തിയത് . ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മുന്നില്‍ നില്‍ക്കുന്ന നവോദയയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഈ മെഡിക്കല്‍ ക്യാമ്പിന് തൊഴിലാളികളുടെ ഇടയില്‍  നിന്ന് വലിയ സ്വീകാര്യത ലഭിച്ചു.

 അല്‍ അബീര്‍ ഹോസ്പിറ്റല്‍ സനയ്യ ബ്രാഞ്ചിലെ മെഡിക്കല്‍ ഡയറക്ടര്‍  ഡോക്ടര്‍ റായ്ദ്മൂസ ,ഓപ്പറേഷന്‍ മാനേജര്‍ ശ്രീ സന്തോഷ് , മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് ശ്രീ മുഹമ്മദ് ജെസീല്‍   എന്നിവര്‍ ആണ്  ഈ മെഡിക്കല്‍ ക്യാമ്പിന് വേണ്ട എല്ലാവിധ സൗകര്യങ്ങളും  ചെയ്തു തന്നത്. നവോദയ ഭാരവാഹികള്‍ ആയ സുരേഷ് പാപ്പിനിശ്ശേരി , കൃഷ്ണകുമാര്‍ കിടങ്ങൂര്‍ , ലത്തീഫ് മലപ്പുറം , മണികണ്ഠന്‍ , ബാബു ,പങ്കജാക്ഷ പണിക്കര്‍, ഉണ്ണികൃഷ്ണന്‍, സൈനുദീന്‍  തുടങ്ങിയവര്‍ നേതൃത്വം നല്‍കി .



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top