18 August Saturday

തൊഴില്‍ സുരക്ഷ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പിന്‍വലിക്കണം: പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം

വെബ് ഡെസ്‌ക്‌Updated: Friday Apr 20, 2018

ഹൈദരാബാദ് > വ്യാവസായിക തൊഴില്‍ മേഖലകളില്‍ സ്ഥിരം തൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസ്. സ്ഥിരം തൊഴിലിനെതിരെ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനം ഉടനടി പിന്‍വലിക്കണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  തൊഴിലാളികളുടെ  തൊഴില്‍ സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന വിധത്തില്‍ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കണം.

 അധ്വാന വര്‍ഗത്തെ അടിമകളാക്കുന്ന നവ ലിബറല്‍  പരിഷ്‌കാരങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. അപ്രന്റീസ്ഷിപ് ആക്ടില്‍ നിലവില്‍ ഭേദഗതി വരുത്തിക്കഴിഞ്ഞു. ഫാക്ടറീസ് ആക്ട്, കരാര്‍ തൊഴില്‍ നിയമം തുടങ്ങി നാല്‍പ്പത്തി നാലോളം തൊഴില്‍ നിയമങ്ങള്‍ ഏകീകരിച്ച് നാല് ലേബര്‍ കോഡുളാക്കി മാറ്റാനുള്ള നടപടികളും കേന്ദ്രം തുടരുകയാണ്.

ഇതുവഴി ഉടമകള്‍ക്ക് തൊഴിലാളികളെ എപ്പോള്‍ വേണമെങ്കലും പിരിച്ചുവിടാനുള്ള അധികാരമാണ് കൈവരുന്നത്. തൊഴില്‍ സുരക്ഷയും സംഘശക്തിയും തകര്‍ക്കുന്ന ഇത്തരം നടപടികള്‍ പിന്‍വലിക്കണമെന്ന്‌ പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

പ്രധാന വാർത്തകൾ
Top