19 November Monday

മോഡിക്കെതിരെ ഇന്ന് അവിശ്വാസം

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018


ന്യൂഡൽഹി
മോഡി സർക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയം വെള്ളിയാഴ്ച ലോക്സഭ ചർച്ചചെയ്യും. പെരുകുന്ന കർഷകആത്മഹത്യ, ബാങ്കിങ് മേഖലയിലെ തകർച്ച, സ്ത്രീകൾക്കും ദളിതർക്കും നേരെയുള്ള ആക്രമണങ്ങൾ, ആന്ധ്രപ്രദേശിന‌് പ്രത്യേക സംസ്ഥാനപദവി നിഷേധിച്ച വിഷയം എന്നിവ ഉന്നയിച്ച് വിവിധ പ്രതിപക്ഷകക്ഷികൾ നൽകിയ നോട്ടീസുകളുടെ അടിസ്ഥാനത്തിലാണ് അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കുന്നത്.

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ സഭയിൽ തുറന്നുകാട്ടുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും ലോക്സഭാ ഉപനേതാവുമായ മുഹമ്മദ് സലിം പറഞ്ഞു.

ജനകീയവിഷയങ്ങൾ ചർച്ചചെയ്യാൻ സർക്കാർ സഭയിൽ അവസരമൊരുക്കുന്നില്ല. സഭയുടെ സുഗമമായ നടത്തിപ്പിന‌് സർക്കാർതന്നെ തടസ്സം നിൽക്കുന്നതാണ് കുറെക്കാലമായുള്ള അനുഭവം.

ഈ സാഹചര്യത്തിൽ നിലവിലുള്ള സഭയിലെ അംഗബലം മാറ്റുരയ്ക്കുന്നതിനേക്കാൾ ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് അവിശ്വാസപ്രമേയംവഴി ഉദ്ദേശിക്കുന്നതെന്നും മുഹമ്മദ് സലിം പറഞ്ഞു.

പ്രധാന വാർത്തകൾ
Top