Top
19
Saturday, August 2017
About UsE-Paper

മസ്തിഷ്‌ക ജ്വരം ബാധിച്ചാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്ന് സെവാഗിന്റെ ട്വീറ്റ്; സര്‍ക്കാരിനെതിരെ പറയാന്‍ നട്ടെല്ലില്ലേയെന്ന് താരത്തോട് സോഷ്യല്‍ മീഡിയ

Sunday Aug 13, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ കുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവം അപൂര്‍വ്വ രോഗം മൂലമാണെന്ന് വിശദീകരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദ്രര്‍ സെവാഗ്. കുഞ്ഞുങ്ങള്‍ മരിച്ചത് സങ്കടത്തോടെ ട്വിറ്ററില്‍ വിവരിച്ച സെവാഗ് വിവാദത്തില്‍ പെടുകയായിരുന്നു. ഞാന്‍ ജനിച്ച 1978 മുതല്‍ 50,000ത്തിലധികം കുഞ്ഞുങ്ങള്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് ഗോരഖ്പൂരില്‍ മരിച്ചിട്ടുണ്ടെന്നായിരുന്നു സെവാഗ് ട്വീറ്റ് ചെയ്തത്. ഇപ്പോഴും നാം ഈ ദുരന്തത്തിന് കൃത്യമായ പരിഹാരം കണ്ടെത്തിയിട്ടില്ല; ഹൃദയഭേദഗമാണിത്, ട്വീറ്റ് വിശദീകരിച്ചു.

എന്നാല്‍, ഓക്‌സിജന്‍ ലഭിക്കാഞ്ഞത് മൂലമുള്ള മരണമാണുണ്ടായതെന്ന് പറയാതിരുന്ന സെവാഗിനെതിരെ സോഷ്യല്‍ മീഡിയ കത്തിക്കയറി. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെ വിമര്‍ശിക്കാനുള്ള നട്ടെല്ല് നിങ്ങള്‍ക്കില്ലേ? കുഞ്ഞുങ്ങളെ ഇങ്ങനെ പരിഹസിക്കരുത്, നാണമില്ലെ.. താരത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. മരണങ്ങളെ ന്യായീകരിക്കുകയാണ് നിങ്ങളുടെ ട്വീറ്റെന്നും വിമര്‍ശനമുയര്‍ന്നു.
 

Related News

കൂടുതൽ വാർത്തകൾ »