Top
17
Tuesday, October 2017
About UsE-Paper

വന്ദേ മാതരം ചൊല്ലാനറിയില്ല; നാണം കെട്ട് ബിജെപി മന്ത്രി

Saturday Aug 12, 2017
വെബ് ഡെസ്‌ക്‌

മുംബൈ > വന്ദേമാതരത്തിന്റെ ഒരു വരിപോലും ചൊല്ലാനാകാതെ  ബിജെപി മന്ത്രി നാണം കെട്ടു. യു.പിയിലെ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ബാല്‍ദേവ് സിങ് ഔലാക്കാണ് വന്ദേമാതരത്തിന്റെ ഒരുവരിപോലും ചൊല്ലാന്‍ കഴിയാതെ പാടുപെട്ടത്. ഇന്ത്യ ടുഡെ ചാനലില്‍ ന്യൂസ് റൂം വിത്ത് രാഹുല്‍ കന്‍വാല്‍ എന്ന പരിപാടിക്കിടെയായിരുന്നു വന്ദേമാതരം താങ്കള്‍ക്ക് ഒന്ന് പാടാന്‍ ആകുമോ എന്ന് അവതാരകന്‍ ചോദിച്ചത്. എന്നാല്‍ ഇന്ത്യയിലെ ആളുകള്‍ക്ക് മുഴുവന്‍ അത് പാടാന്‍ അറിയാം എന്ന് പറഞ്ഞ്  മന്ത്രി വിഷയം മാറ്റുകയായിരുന്നു.

ബിജെപി നേതാവ് സാക്ഷി മഹാരാജും പരിപാടിയില്‍ ഉണ്ടായിരുന്നു. ഗാനവുമായി ഉയര്‍ന്ന ചോദ്യത്തില്‍ നിന്നെല്ലാം ബാദല്‍ ദേവ് ഒഴിഞ്ഞുമാറി. അതേസമയം,  ബി.ജെ.പി ഉന്നതനേതൃത്വത്തില്‍ ഇരിക്കുന്ന വ്യക്തികളുടെ ഇരട്ടമുഖമാണ് ഇതിലൂടെ വെളിച്ചത്തുവന്നതെന്ന് അവതാരകന്‍ പരിപാടിക്ക് ശേഷം വ്യക്തമാക്കുകയും ചെയ്തു. നിരവധി ആളുകള്‍ പരിപാടി കാണുന്നുണ്ടെന്ന് അവതാരകന്‍ ആവര്‍ത്തിച്ച് പഞ്ഞെങ്കിലും  പാടാന്‍ മന്ത്രി വിസമ്മതിക്കുകയായിരുന്നു.

മുംബൈയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ബ്രിഹാംമുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇതിനെ സ്വാഗതം ചെയ്തുകൊണ്ട് മഹാരാഷ്ട്രയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം നിര്‍ബന്ധമാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്തെത്തകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ബിജെപി മന്ത്രി തന്നെ വന്ദേ മാതരം പാടാന്‍ അറിയാതെ നാണം കെട്ടിരിക്കുന്നത്





 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!